തൃണമൂല്‍ കോണ്‍ഗ്രസ് ജനമുന്നേറ്റ യാത്ര 24ന് കാസര്‍കോട്ട് നിന്നും തുടങ്ങും
Feb 18, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2016) അഴിമതിക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് മനോജ് ശങ്കരനല്ലൂര്‍ നയിക്കുന്ന ജനമുന്നേറ്റ യാത്ര വിജയിപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് (കെ.ടി പോള്‍ നഗറില്‍) രാജ്യസഭ എം.പി ഡെറിക് ഒബ്രൈന്‍ ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ നേതാവ് നദീമുല്‍ ഹഖ് എം.പി പതാക കൈമാറും. ജില്ലാ പ്രസിഡണ്ട് മുനീര്‍ മുനമ്പം അധ്യക്ഷത വഹിക്കും. സംസ്ഥാന - ജില്ലാ നേതാക്കള്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 13 ന് കാസര്‍കോട് ഹോട്ടല്‍ 'സ്റ്റേറ്റ്' കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുനീര്‍ മുനമ്പം അധ്യക്ഷത വഹിച്ചു.
അബ്ബാസ് മുതലപ്പാറ, പി.പി പുരുഷോത്തമന്‍, ഹക്കീം ഹാജി, ബഷീര്‍ ഷാ കല്ലക്കട്ട എന്നിവര്‍ സംസാരിച്ചു. റഷീദ് പള്ളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു.
അബ്ബാസ് മുതലപ്പാറ, പി.പി പുരുഷോത്തമന്‍, ഹക്കീം ഹാജി, ബഷീര്‍ ഷാ കല്ലക്കട്ട എന്നിവര്‍ സംസാരിച്ചു. റഷീദ് പള്ളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു.