city-gold-ad-for-blogger

തൃക്കണ്ണാട് അമാവാസി പിതൃതര്‍പ്പണം: ഒരുക്കള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 12/08/2015) തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വെള്ളിയാഴ്ച നടക്കുന്ന കര്‍ക്കിടക അമാവാസി പിതൃതര്‍പ്പണ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതരും ക്ഷേത്രഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിതൃതര്‍പ്പണത്തിന് എത്തുന്നവരുടെയും ഭക്തജനങ്ങളുടെയും എണ്ണം എല്ലാവര്‍ഷവും വര്‍ധിച്ചുവരുന്നതിനാല്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഈ വര്‍ഷം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

സമുദ്ര സ്‌നാനഘട്ടത്തില്‍ ലൈഫ് ജാക്കറ്റ് മുതലായ രക്ഷാ ഉപകരണങ്ങളുമായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും ഉണ്ടാകും. ക്ഷേത്രത്തിലും കുളത്തിലും സംസ്ഥാന പാതയിലും വനിതാപോലീസ് അടക്കമുള്ള 300 ഓളം പേരെ സുരക്ഷക്കായി നിയോഗിക്കും. ബലിതര്‍പ്പണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുള്ള 20 ബലിത്തറയില്‍ ഒരെണ്ണം അവശത അനുഭവിക്കുന്നവര്‍ക്ക് അധികസമയം ക്യു നില്‍ക്കാതെ പിണ്ഡം വെക്കുന്നതിന് പ്രത്യേക പാസ് ഏര്‍പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര നടയില്‍ തിരക്കും ക്യൂവിന്റെ ദൈര്‍ഘവും കുറയ്ക്കുന്നതിന് തീര്‍ത്ഥപ്രസാദം നല്‍കുന്നത് പുറത്ത് നടരാജ മണ്ഡപത്തിലേക്ക് മാറ്റും. കെ.എസ്.ആര്‍.ടി.സി അധികൃതരോട് അധിക സര്‍വീസുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ വി. ബാലകൃഷ്ണന്‍ നായര്‍, ട്രസ്റ്റിമാരായ ശ്രീവത്സന്‍ നമ്പ്യാര്‍, ബാലകൃഷണന്‍ നായര്‍, പി. ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.

തൃക്കണ്ണാട് അമാവാസി പിതൃതര്‍പ്പണം: ഒരുക്കള്‍ പൂര്‍ത്തിയായി

Keywords : Kasaragod, Kerala, Trikkanad, Temple, Press meet, Karkkidava Vavu. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia