ബംഗളൂരുവില്‍ കാറിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു
May 5, 2015, 14:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/05/2015) ബംഗളൂരുവില്‍ കാറിടിച്ച് പരിക്കേറ്റ തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. ഉദിനൂര്‍ പരത്തിച്ചാല്‍ കൊവ്വലിലെ മുഹമ്മദ് സുഹൈല്‍ (25) ആണ് മരിച്ചത്. മാര്‍ത്തഹള്ളി റിംഗ് റോഡില്‍ ദൊഡനകുന്തിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം.
റോഡ് മുറിച്ചുകടക്കവെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുഹൈലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. രണ്ടുവര്‍ഷമായി ബംഗളൂരുവില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയായിരുന്നു സുഹൈല്‍.
ഭാര്യയും ഒരു വയസുള്ള മകനുമുണ്ട്. പരേതനായ സുലൈമാന്‍-എ.ബി ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനീസ, മിസ്‌റിയ.
Also Read:
ദുബൈയില്‍ ഇന്ത്യക്കാരനെ കാണാതായി
Keywords: Trikaripur, kasaragod, Kerala, died, Accidental-Death, Trikaripur native dies in accident at Bangalore.
Advertisement: