city-gold-ad-for-blogger

കൊയോങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി. സ്‌കൂള്‍ മികവ് പ്രദര്‍ശനവും അനുമോദനവും ശ്രദ്ധേയമായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/03/2015) കൊയോങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി. സ്‌കൂളിലെ ഈ അധ്യാന വര്‍ഷത്തെ മികവ് പ്രദര്‍ശനവും പഠനരംഗത്തെ മികച്ച കുട്ടികള്‍ക്കും 2013-2014 വര്‍ഷത്തെ എല്‍.എസ്.എസ്. പരീക്ഷാ വിജയികള്‍ക്കും, 2013-14 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അനുമോദനവും ശ്രദ്ധേയമായി.

പി.ടി.എ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂളില്‍വെച്ച് പരിപാടി സംഘടിപ്പിച്ചത്. കൊയോങ്കരയിലെ ജോത്സ്യര്‍ കെ. നാരായണന്റെ പത്‌നി പരേതയായ കാര്‍ത്ത്യായനി അമ്മയുടെ സ്മരണക്കായി മക്കള്‍ ഏര്‍പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും ഇതോടൊപ്പം നടന്നു. പി.ടി.എ. പ്രസിഡന്റ് കെ. ശശിയുടെ അധ്യക്ഷതയില്‍ നടന്നയോഗം പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ. കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. എം. ബാലന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വാര്‍ത്താ ബുള്ളറ്റിനായ 'തെളിമ' ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. അജിത പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.വി. അജിത കുട്ടികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി.

ഈ അധ്യായനവര്‍ഷം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉപകരണങ്ങള്‍, പതിപ്പുകള്‍, പഠന സഹായികള്‍, മെട്രിക്ക് മേളയോടനുബന്ധിച്ച് തയ്യാറാക്കിയ ഉപകരണങ്ങള്‍, പോര്‍ട്ട് ഫോളിയോ, അധ്യാപകരുടെ ടീച്ചിംഗ് മാനുവല്‍ എന്നിവരുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ഐ.എസ്.എം. സ്‌കൂള്‍ സന്ദര്‍ശിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം വിദ്യാലയത്തിലെ ഒന്നാംതരം മികച്ചതായി തെരഞ്ഞെടുത്തതുകൊണ്ട് ക്ലാസ് ടീച്ചറായ പി. സിന്ദുവിനെ പി.ടി.എ. കമ്മിറ്റി അനുമോദിച്ചു.

കൊയോങ്കര നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി. സ്‌കൂള്‍ മികവ് പ്രദര്‍ശനവും അനുമോദനവും ശ്രദ്ധേയമായിവാര്‍ഡ് മെമ്പര്‍ എം. സുമതി, ചെറുവത്തൂര്‍ ബി.പി.ഒ. ഷൈനി, മുന്‍ പ്രധാന അധ്യാപികമാരായ കെ. ലക്ഷ്മി, കെ.വി. കല്ല്യാണി, എസ്.എസ്.ജി. അംഗം ടി. ധനഞ്ജയന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് ടി. പ്രസീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാന അധ്യാപിക ടി.വി. പ്രേമലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia