city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഐ.സി.വൈ.സി സെന്റര്‍ അടച്ചുപൂട്ടി

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഐ.സി.വൈ.സി സെന്റര്‍ അടച്ചുപൂട്ടി
അടച്ചുപൂട്ടിയ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഐ.സി.വൈ.സി സെന്റര്‍
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.സി.വൈ.സി സെന്റര്‍ അടച്ചുപൂട്ടി.ജീവനക്കാരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ലൈംഗീക രോഗികള്‍ക്കും ലൈംഗീക തൊഴിലാളികള്‍ക്കും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായിരുന്ന ഐ.സി.വൈ.സി സെന്റന്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കയ്യൂര്‍-ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍,പടന്ന,തൃക്കരിപ്പൂര്‍,ദ്വീപ് പഞ്ചായത്തായ വലിയപറമ്പ് എന്നീ ആറ് പഞ്ചായത്തുകളില്‍നിന്നായി ഇരുന്നൂറോളം രോഗികളാണ് ഇതുമൂലം 16 കിലോ മീറ്റര്‍ ദൂരെയുള്ള നീലേശ്വരത്തെ ആശുപത്രിയിയെ ആശ്രയിക്കേണ്ട ഗതികേടിലായത്.

തൃക്കരിപ്പൂരിലെ ജനറല്‍ കൗസിലിംഗ്, എച്ച് ഐ വി പരിശോധന, ഗര്‍ഭിണികളുടെ സാധാരണ പരിശോധന തുടങ്ങിയവയായിരുന്നു കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്ന സേവനങ്ങള്‍. 2010 ആഗസ്തിലാണ് ഒരു ലാബ് ടെക്‌നീഷ്യന്‍,ഒരു കൗണ്‍സിലര്‍ എന്നീ ജീവനക്കാരെ ഉള്‍പ്പെടുത്തി ഐ സി വൈ സി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതതു ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഐ സി വൈ സി സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്. കേന്ദ്രം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ തന്നെ പുനസ്ഥാപിക്കണമെന്ന് വിവിധ സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Trikaripur, Taluk Hospital, ICYC centre.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia