തൃക്കരിപ്പൂര്‍ മഹോത്സവം ഞായറാഴ്ച വൈകിട്ട് തുടങ്ങും
Apr 1, 2012, 01:29 IST
തൃക്കരിപ്പൂര്‍: ദുരിതാശ്വാസനിധിക്കും പാലിയേറ്റീവ് യൂണിറ്റിനുമായി തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെയും പൗരസമിതിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിന് ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എ ജി സി ബഷീര്‍, കെ കെ രാജേന്ദ്രന്‍, കെ ഭാസ്‌കരന്‍, കെ വി അമ്പു, എം അമ്പു, പി പി കുഞ്ഞിരാമന്‍, സത്താര്‍ വടക്കുമ്പാട്, വി കെ രവീന്ദ്രന്‍, സി രവി, ടി വി ചന്ദ്രദാസ് എന്നിവര്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഒരുക്കിയ നഗരിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ബിഎസ്എന്‍എല്‍, സയന്‍സ് ടെക്‌നോളജി, വൈദ്യുതി വകുപ്പ്, വ്യവസായ വകുപ്പ്, ഐഎസ്ആര്‍ഒ എന്നിവയുടെ പവലിയനുകളും രുചിഭേദങ്ങളുടെ സമന്വയമായി ഫുഡ് കോര്‍ട്ട്, അവധിക്കാലം ചെലവഴിക്കാനായി കുട്ടികള്‍ക്ക് 12 ഇനം അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സാംസ്‌കാരിക സമ്മേളനം, ചരിത്ര സെമിനാര്‍, ഫോക്‌ലോര്‍ സമ്മേളനം, കലാമത്സരങ്ങള്‍, നൃത്തനൃത്യങ്ങള്‍, ഗാനമേള, മിമിക്‌സ്, അറേബ്യന്‍ ഒപ്പന, മാജിക് ഷോ, നാടന്‍ കലാമേള തുടങ്ങിയ കലാപരിപാടികള്‍ ഓരോ ദിവസവും അരങ്ങേറും. പകല്‍ മൂന്നുമുതല്‍ പത്തുവരെയാണ് പ്രദര്‍ശനം. 17ന് സമാപിക്കും.

Keywords: Trikaripur, Festival, Kasaragod