തൃക്കരിപ്പൂരില്‍ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തു
Aug 3, 2012, 12:49 IST
![]() |
കൊയോങ്കരയിലെ ഇ.എം.എസ് മന്ദിരം |
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരഭിച്ചിട്ടുണ്ട്. സി.പി.എം ഓഫീസിന്റെ ജനല്‍ ചില്ലുകളാണ് നശിപ്പിച്ചത്. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെയും വടക്കുമ്പാട്ടെയും മുസ്ലീലീഗ് ഓഫീസുകള്‍ക്ക് നേരെയും ആരാധനാലയത്തിനുനേരെയും അക്രമം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊയോങ്കരയിലെ ഇ.എം.എസ് മന്ദിരം തകര്‍ക്കപ്പെട്ടതെന്ന് കരുതുന്നത്.
Keywords: CPM, MUslim League, Office, Attack, Koyankara, Vadakumbad, Kasaragod.