തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങള്‍ കയ്യടക്കുന്നതായി പരാതി
Oct 15, 2012, 15:03 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങള്‍ കയ്യടക്കുന്നു. ഇതുമൂലം ഇതുവഴി ഓടുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ പ്രയാസപ്പെടുന്നതായി പരാതി. തൃക്കരിപ്പൂര്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. തീരദേശ ബസുകള്‍ ഉള്‍പ്പെടെ ദേശീയ പാത വഴി എത്തുന്ന നിരവധി ബസുകളാണ് സ്റ്റാന്‍ഡില്‍ കയറി പോകേണ്ടത്.
ബസ് സ്റ്റാന്‍ഡില്‍ ചുമതലക്കാരായി രണ്ട് ഹോം ഗാര്ഡുകളുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ യഥേഷ്ടം കയറിയിങ്ങുന്നു. ഇതു കാരണം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ മടിക്കുകയാണ്. സ്റ്റാന്‍ഡിലെ പിരിവുകാരന് പുറത്തുനിന്നാണ് രശീതി നല്കി സ്റ്റാന്‍ഡ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് വന്‍ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Keywords: Case, Vehicle, Trikaripur, Busstand, Home-Guard, Students, Kasaragod, Kerala






