city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remembrance | പ്രൊഫ. പി കെ ശേഷാദ്രിക്ക് നാടകം കൊണ്ട് സ്മരണാഞ്ജലി; 'ഗെയിം ഓഫ് ചെസ്സ്' പുനരാവിഷ്കാരം 14ന് ടൗണ്‍ ഹാളില്‍

Tribute to Prof. P.K. Sheshadri with a Theatrical Revival
Photo: Arranged

● നാടകാവതരണത്തിനു ശേഷം ഗാനമേളയും
● പ്രൊഫ. ശേഷാദ്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കും

കാസര്‍കോട്: (KasargodVartha) ഗവ. കോളേജിലെ മികച്ച അധ്യാപകരിൽ ഒരാളായിരുന്ന പ്രൊഫ. പി.കെ ശേഷാദ്രിയുടെ 16-ാം ചരമവാര്‍ഷിക ദിനമായി ഈ മാസം 14ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പുലിക്കുന്നിലെ കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ 'ശേഷാദ്രിയൻസ്' എന്ന പേരിൽ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നു. ഷേക്സ്പിയറുടെ കഥാപാത്രങ്ങളെ അനുകരിച്ചിരുന്ന ഗുരുവിനോടുള്ള സ്നേഹാദരാഞ്ജലിയായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരായിരിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ഒത്തുകൂടും. പ്രൊഫ. ശേഷാദ്രിയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

1983-ൽ പ്രൊഫ. പി.കെ ശേഷാദ്രിയും പ്രൊഫ. സി. താരനാഥും ചേർന്ന് കാസര്‍കോട് ഗവ. കോളേജിലെ വിദ്യാർത്ഥികളെക്കൊണ്ട് അവതരിപ്പിച്ച 'ഗെയിം ഓഫ് ചെസ്സ്' എന്ന നാടകം കോഴിക്കോട് യൂണിവേർസിറ്റി കലോത്സവത്തിൽ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിനോടുള്ള സ്നേഹാദരാഞ്ജലിയായി, ഈ നാടകമാണ് പുനരാവിഷ്‌ക്കരിക്കുന്നത്.

Tribute to Prof. P.K. Sheshadri with a Theatrical Revival

നാടകം ആരംഭിക്കുന്നതിന് മുൻപ്, പ്രൊഫസർ ശേഷാദ്രിയെക്കുറിച്ചുള്ള ഒരു അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അദ്ദേഹത്തെ സ്മരിക്കുന്നതിനായി ഒരു അനുസ്മരണ സംഗമവും സംഘടിപ്പിച്ചിരിക്കുന്നു. നാടകാവതരണത്തിനു ശേഷം, ഒരു ഗാനമേളയും അരങ്ങേറും.

#ProfPKSheshadri #KasargodEvent #TributeEvent #GameOfChess #Remembrance #Sheshadrians

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia