പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദളിത് ആദിവാസി സംഘടനകള്‍ നയിക്കുന്ന ഭീംവാഗണ്‍ സന്ദേശയാത്ര 10ന് ആരംഭിക്കും
Mar 6, 2020, 17:44 IST
കാസര്‍കോട്:(www.kasargodvartha.com 06/03/2020) ദളിത് ആദിവാസി സംഘടനകള്‍ നയിക്കുന്ന ഭീംവാഗണ്‍ സന്ദേശയാത്ര 10ന് കാഞ്ഞങ്ങാട് ആരംഭിക്കും. വൈകിട്ട് നാലു മണിക്ക് ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ അഡ്വ. പ്രകാശ് അംബേദ്കര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 22ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.
പൗരത്വ ഭേദഗതി നിയം റദ്ദാക്കുക, ഭരണഘടന രക്ഷിക്കുക, ബ്രാഹ്മിണ്‍ -കോര്‍പറേറ്റ് ഫാസിസത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. പൗരത്വഭേദഗതിനിയമം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ആദിവാസി ദളിത വിഭാഗങ്ങള്‍ക്കും വന്‍ ഭീഷണിയാണെന്ന് കൂട്ടായ്മയുടെ ചെയര്‍മാന്‍ എം ഗീതാനന്ദന്‍ പറഞ്ഞു. വനവാസികള്‍ക്കും നാടോടികളായി ജീവിതം നയിക്കുന്നവര്‍ക്കും അടിസ്ഥാന രേഖകള്‍ ഉണ്ടാവില്ല. അവരായിരിക്കും ആദ്യം ജയിലിലടക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശങ്കരന്‍ മുണ്ടമാണി, രതീശ് കാട്ടുമാടം, മോഹനന്‍ പുലിക്കോടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News, Kasaragod, Kerala, Inauguration, Press meet,Tribal organizations' protest against CAA on 10th