കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാനെടുത്ത കുഴി മൂടിയില്ല; ഹൊന്നമൂല റോഡില്‍ ദുരിതം
Apr 22, 2015, 14:11 IST
കാസര്‍കോട്: (www.kasargodvartha.com 22/04/2015) പൊട്ടിയ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാനായി എടുത്ത കുഴി രണ്ടാഴ്ച പിന്നിട്ടും മൂടാത്തതിനെ തുടര്‍ന്ന് തെരുവത്ത് ഹൊന്ന മൂല റോഡില്‍ ദുരിതം. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുളള പൈപ്പ് പൊട്ടിപ്പൊളിഞ്ഞതിനെത്തുടര്‍ന്ന് 15 ദിവസം മുമ്പ് മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനായി റോഡിനോട് ചേര്‍ന്ന് കുഴിച്ച കുഴി ഇതുവരെയും മൂടിയിട്ടില്ല.
ഇതു കാരണം ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാവുന്നില്ല. റോഡിനോട് ചേര്‍ന്ന കുഴിമൂടാതെ കിടക്കുന്നതിനാല്‍ ചെറു വാഹനങ്ങളും ഭീതിയോടെയാണ് കടന്നു പോകുന്നത്. മദ്രസാ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ കടന്നു പോകുന്നതും ഇതു വഴിയാണ്. കുഴി മൂടി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Natives, Students, Water Authority, Thalangara, Honnamoola, Pipe.