ബദിയഡുക്ക -മുള്ളേരിയ റോഡില്‍ വൃക്ഷത്തൈകള്‍ നട്ടു
Sep 8, 2015, 10:30 IST
ബദിയഡുക്ക: (www.kasargodvartha.com 08/09/2015) ബദിയഡുക്ക - മുള്ളേരിയ റോഡില്‍ നാരമ്പാടിയില്‍, നാരമ്പാടി ഫ്രണ്ട്‌സ് സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഒരു കിലോമീറ്ററോളം ദൂരം ഫലവൃക്ഷതൈകള്‍ നട്ടു. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഷാഹുല്‍ ഹമീദ് പുണ്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
റോഡിനിരുവശവും മാവ്, പ്ലാവ്, ഞാവല്‍, പുന്ന തുടങ്ങിയ പത്തോളം ഇനങ്ങളിലുള്ള നാല്‍പതോളം തൈകളാണ് നട്ടത്. മെമ്പര്‍മാര്‍ ഓരോരുത്തരും രണ്ടുചെടികള്‍ വീതം സംരക്ഷിക്കും. ഒന്നാംഘട്ട പരിപാടിയുടെ തുടര്‍ച്ചയായി വരും നാളുകളില്‍ കൂടുതല്‍ മരങ്ങള്‍ നട്ടു സംരക്ഷിക്കുമെന്ന് ക്ലബ് പ്രവര്‍ത്തകരായ ഈശ്വര നായക്, കൃഷ്ണ നായക് എന്നിവര്‍ പറഞ്ഞു.

Keywords : Badiyadukka, Mulleria, Road, Natives, Club, Kasaragod, Kerala, Shahul Hameed Pundoor, Narampady.