മൈലാട്ടിയില്‍ ദേശീയ പാതയിലേക്ക് മരം കടപുഴകിവീണു; ഒന്നരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
Jun 1, 2016, 11:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 01.06.2016) മൈലാട്ടിയില്‍ ദേശീയ പാതയിലേക്ക് മരം കടപുഴകി വീണ് ഒന്നരമണിക്കൂര്‍ നേരത്തോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10.55 മണിയോടെയാണ് സംഭവം. അതി ശക്തമായ കാറ്റില്‍ റോഡിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഇതോടെ രണ്ട് ഭാഗത്തുനിന്നുമുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിലെ മരം നീക്കിയത്. ഇതോടെ ഗതാഗതം പുനസ്ഥാപിക്കപ്പെടുകയായിരുന്നു.
![]() |
File Photo |
Keywords: Kasaragod, Road, National highway, FireForce, Wind, Tuesday, Vehicle, Night, Poinachi, Tree.