കിഴക്കുംകരയില്‍ മരം കടപുഴകി വൈദ്യുതി ലൈനില്‍ വീണു; ഗതാഗതം സ്തംഭിച്ചു
Jun 21, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2016) തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീണു. തുടര്‍ന്ന് വൈദ്യുതി ലൈന്‍ സഹിതം മരം റോഡിലേക്ക് പതിച്ചു.
കിഴക്കുംകര റോഡില്‍ രാത്രി 9.20 മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം റോഡില്‍ ഗതാഗതസ്തംഭനമുണ്ടായി. വൈദ്യുതി വിതരണവും തടസപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ച് നീക്കിയത്.
ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
Keywords: Kasaragod, Kanhangad, Electric post, Road, Monday, Electric line, Tree, Kizhakum kara road, wind, Fireforce, Information, Traffic Jam.