city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുളങ്ങാട്ട് മല: സ്മൃതിവനം പദ്ധതിക്ക് തുടക്കമായി

കുളങ്ങാട്ട് മല: സ്മൃതിവനം പദ്ധതിക്ക് തുടക്കമായി
ചെറുവത്തൂര്‍: പഞ്ചായത്തിലെ കുളങ്ങാട്ട് മലയില്‍ പരിസ്ഥിതി പുനസ്ഥാപനത്തിനായി ആവിഷ്‌കരിച്ച സ്മൃതിവനം പദ്ധതിക്ക് തുടക്കമായി. വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും ദേസീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂന്നി ജനകീയ കൂട്ടായ്മയില്‍ 61 ഏക്കര്‍ പ്രദേശത്തായി സ്വാഭാവിക വനം വെച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ജൈവവേലി നിര്‍മ്മാണം, കയ്യാല, മഴക്കുഴി, ജലസേചനക്കുളങ്ങള്‍, പാര്‍ശ്വഭിത്തി തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കാര്‍ത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ഗോവിന്ദന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണന്‍, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്മാരായ മുകേഷ് ബാലകൃഷ്ണന്‍, എ.രമണി, കെ.ശ്രീധരന്‍, പി.പത്മിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം സരോജിനി, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ടി.വി.കണ്ണന്‍, കെ.വി.സുധാകരന്‍, അഡ്വ.സി.ഷുക്കൂര്‍, കെ.വി.ജയശ്രീ, ചെറുവത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ ഷബാനത്ത് ഹുസൈന്‍, സെക്രട്ടറി വി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് സെറി കള്‍ച്ചറല്‍ ഓഫീസര്‍ പി.പി.അഷ്‌റഫ്, ഫോറസ്റ്റര്‍ നാരായണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia