കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ഏതു സമയത്തും നിലപൊത്താറായി അപകട ഭീഷണിയുയര്‍ത്തുന്ന കൂറ്റന്‍ പൂമരം; നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം
Jan 24, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/01/2017) കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ഏതു സമയത്തും നിലപൊത്താറായി അപകട ഭീഷണിയുയര്‍ത്തുന്ന കൂറ്റന്‍ പൂമരം. മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന്‍- റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് കൂറ്റന്‍ പൂമരം വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും അപകട ഭീഷണിയായിരിക്കുന്നത്.
ഈ മരം ഏതു സമയത്തും നിലപൊത്താറായ അവസ്ഥയിലാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭക്കും വനംവകുപ്പിനും 2015 ല്‍ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും കൈകൊണ്ടില്ലെന്നാണ് ആക്ഷേപം.

Keywords: Kasaragod, Kerala, complaint, Tree in bad condition.