ദേശീയ പാതയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു
Sep 4, 2017, 23:01 IST
എരിയാല്‍: (www.kasargodvartha.com 04.09.2017) ദേശീയ പാത എരിയാലിന് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. എരിയാലിലെ സി പി സി ആര്‍ ഐയ്ക്ക് മുന്നിലെ ആല്‍മരമാണ് റോഡിലേക്ക് കടപുഴകി വീണത്. തിങ്കളാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം.
ദേശീയ പാത വഴിയുള്ള ഗതാഗതം ഇതേതുടര്‍ന്ന് ഒരു മണിക്കൂറോളം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സിന്റെയും, നാട്ടുകാരുടെയും, ഇ വെ സി സി എരിയാല്‍, സി വൈ സി സി ചൗക്കി, യുവധാര കുളങ്കര, ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍, അജ്‌സൈഫര്‍ കൂട്ടായ്മ എരിയാല്‍, സര്‍വാന്‍സ് ചൗക്കി തുടങ്ങിയ ക്ലബ്ബ് - കൂട്ടായ്മ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ചില വാഹനങ്ങള്‍ ചൗക്കി - ഉളിയത്തടുക്ക - വിദ്യാനഗര്‍ വഴി തിരിച്ചുവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Eriyal, Road, Natives, Tree, CPCRI, Traffic Block.
< !- START disable copy paste -->