ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിലേക്ക് മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു
Aug 14, 2018, 20:56 IST
മുളിയാര്‍: (www.kasargodvartha.com 14.08.2018) ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിലേക്ക് മരം പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ബേവിഞ്ച - മുണ്ടക്കൈ - ആലൂര്‍ - ഇരിയണ്ണി റോഡിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വലിയ മരം കടപുഴകി വീണത്. ഇതുകാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ മരം മുറിച്ച് മാറ്റാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. വൈദ്യുതി അധികൃതരെ വിവരം അറിയിച്ചെങ്കിലും ജീവനക്കാര്‍ എത്താന്‍ വൈകി. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ മരം മുറിച്ചുമാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Muliyar, Kasaragod, News, Tree, Road, Block, Tree falls down to Ht Line; Traffic blocked