city-gold-ad-for-blogger

അടുകത്ത്ബയലില്‍ റോഡരികിലെ മരം പൊട്ടിവീണ് രണ്ട് കാറും കടയും തകര്‍ന്നു


അടുകത്ത്ബയലില്‍ റോഡരികിലെ മരം പൊട്ടിവീണ് രണ്ട് കാറും കടയും തകര്‍ന്നു
കാസര്‍കോട്: കാസര്‍കോട് അടുകത്ത്ബയലില്‍ റോഡരികിലെ വന്‍മരം പൊട്ടിവീണ് നിര്‍ത്തിയിട്ട രണ്ട് കാറുകളും കടയും തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.

മീപ്പുഗിരി ആര്‍.ഡി നഗറിലെ യോഗേഷിന്റെ വാഗനര്‍ കാറും തലശേരി കീഴ്പള്ളിയിലെ മൊയിതീന്റെ മകന്‍ വി.എം നൗഫലിന്റെ ആള്‍ടോ കാറുമാണ് തകര്‍ന്നത്. അണങ്കൂറിലെ കുഞ്ഞിരാമന്റെ ഭാര്യ വിന്ധ്യയുടെ കടയാണ് തകര്‍ന്നത്. ഭാഗ്യം കൊണ്ടാണ് ആളപായം ഓഴിവായത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരത്തിന്റെ കീഴിലാണ് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്.

Keywords: Kerala, Kasaragod Adukathbail, road, car, tree, shop, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia