city-gold-ad-for-blogger

വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ അനുമതി ഇല്ലാതെ മുറിച്ചതായി പരാതി; മതില്‍ തകരാന്‍ സാധ്യതയുള്ളത് കൊണ്ട് മുറിച്ചുവെന്നും, പകരം മരം നടുമെന്നും അധികൃതര്‍

അഡൂര്‍: (www.kasargodvartha.com 13.05.2020) വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചതായി പരാതി. അഡൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ ഓട്ടോ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും ക്ലബ്ബ് പ്രവര്‍ത്തകരുടെയും സഹായത്തോടെ അഞ്ച് വര്‍ഷം മുമ്പ് നട്ടുവളര്‍ത്തിയ അഞ്ചോളം മരങ്ങളാണ് മുറിച്ചു കളഞ്ഞത്. ലോക് ഡൗണ്‍ കാലത്ത് മേലധികാരികളി നിന്നും അനുമതില്‍ പോലും വാങ്ങാതെയാണ് മരം മുറിച്ചതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ അനുമതി ഇല്ലാതെ മുറിച്ചതായി പരാതി; മതില്‍ തകരാന്‍ സാധ്യതയുള്ളത് കൊണ്ട് മുറിച്ചുവെന്നും, പകരം മരം നടുമെന്നും അധികൃതര്‍

എന്നാല്‍ വില്ലേജ് ഓഫീസിന്റെ മതില്‍ മരത്തിന്റെ വേരിറങ്ങി തകരാന്‍ സാധ്യതയുള്ളത് കൊണ്ടും ബോര്‍വെല്ലിന്റെ പൈപ്പിനും തകരാര്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് മരം മുറിച്ചതെന്നാണ് വില്ലേജ് അധികാരികള്‍ പറയുന്നത്. ഉപകാരപ്രദമല്ലാത്ത വാകമരങ്ങളാണ് മുറിച്ചുനീക്കിയത്. കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പ്ലാവ്, നല്ലയിനം മാവ്, പഴവര്‍ഗങ്ങള്‍ തരുന്ന മറ്റ് മരങ്ങള്‍ എന്നിവ വെക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് വില്ലേജ് ഓഫീസര്‍ ബിന്ദു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ അനുമതി ഇല്ലാതെ മുറിച്ചതായി പരാതി; മതില്‍ തകരാന്‍ സാധ്യതയുള്ളത് കൊണ്ട് മുറിച്ചുവെന്നും, പകരം മരം നടുമെന്നും അധികൃതര്‍

വില്ലേജ് ഓഫീസിന്റെ മുന്‍വശമാണ് ഓട്ടോ സ്റ്റാന്റും ബസ് സ്റ്റാന്‍ഡും ഉള്ളത്. വേനല്‍ കടുക്കുമ്പോള്‍ വില്ലേജ് ഓഫീസിന്റെ മതിലിനോട് ചേര്‍ന്ന് നിന്നാല്‍ നല്ല തണല്‍ കിട്ടിയിരുന്നതായി യാത്രക്കാരും പറയുന്നു. മതിലില്‍ നിന്നും ഒന്നര മീറ്ററോളം അകലം പാലിച്ച് അന്നത്തെ വില്ലേജ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് മരം നട്ടതെന്ന് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ പറയുന്നു. കുപ്പിയില്‍ വെള്ളം കൊണ്ടുവന്നും വളമിട്ടും പരിപാലിച്ചിരുന്ന തന്നല്‍മരം മുറിച്ചു മാറ്റിയത് വേദനയുണ്ടാക്കിയതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ സേവകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.
വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ അനുമതി ഇല്ലാതെ മുറിച്ചതായി പരാതി; മതില്‍ തകരാന്‍ സാധ്യതയുള്ളത് കൊണ്ട് മുറിച്ചുവെന്നും, പകരം മരം നടുമെന്നും അധികൃതര്‍

അതേ സമയം പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതോടെ അവരുടെ പ്രയാസങ്ങള്‍ മാറുമെന്നും തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സും പരിസരവും അടക്കം കായ്ഫലവും തണലും നല്‍കുന്ന നിരവധി മരങ്ങള്‍ നട്ട് താന്‍ സ്ഥലം മാറി പോകുന്നതിന് മുമ്പ് തന്നെ ഇവിടം പൂങ്കാവനമാക്കുമെന്നാണ് വില്ലേജ് ഓഫീസര്‍ ബിന്ദു പറയുന്നത്. ചെറിയ മരങ്ങള്‍ ആയത് കൊണ്ടാണ് മേലധികാരികളില്‍ നിന്നും മുറിക്കാന്‍ അനുമതി വാങ്ങാതിരുന്നതെന്നും മരം മുറിച്ചവര്‍ വിറകിനായി കൊണ്ടുപോയത് കൊണ്ട് മരം മുറിച്ചതിന് മറ്റ് ചെലവുകള്‍ ഒന്നും ഉണ്ടായില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ അനുമതി ഇല്ലാതെ മുറിച്ചതായി പരാതി; മതില്‍ തകരാന്‍ സാധ്യതയുള്ളത് കൊണ്ട് മുറിച്ചുവെന്നും, പകരം മരം നടുമെന്നും അധികൃതര്‍

Keywords: Kasaragod, Adoor, Kerala, News, Village Office, Permission, Tree cut from village compound with out permission

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia