പലതവണ പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ തയ്യാറായില്ല; ഒടുവില്‍ മരം കടപുഴകിവീണു, ദുരന്തം വഴിമാറിയത് ഭാഗ്യം കൊണ്ട്
Oct 26, 2019, 13:26 IST
നെല്ലിക്കുന്ന്: (www.kasagodvartha.com 26.10.2019) പലതവണ പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ മരം കടപുഴകി വീണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ് ഭാരവാഹികള്‍ മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികാരികള്‍ അതിന് തയ്യാറായില്ല.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കനത്ത മഴയിലും കാറ്റിലും വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ആല്‍മരം കടപുഴകി വീണത്. ഏഴ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. ഈ സമയം റോഡില്‍ ആള്‍ക്കാരില്ലാത്തതാണ് ദുരന്തം ഒഴിവാക്കിയത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പും സ്വീകരിച്ചുവരികയാണ്.
Related News: ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കനത്ത മഴയിലും കാറ്റിലും വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ആല്‍മരം കടപുഴകി വീണത്. ഏഴ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. ഈ സമയം റോഡില്‍ ആള്‍ക്കാരില്ലാത്തതാണ് ദുരന്തം ഒഴിവാക്കിയത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പും സ്വീകരിച്ചുവരികയാണ്.
Related News: ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
< !- START disable copy paste -->
Keywords: Nellikunnu, News, Kerala, Kasaragod, Collapse, Electricity, Road, Electric post, Tree collapsed in Nellikunnu