city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിറയെ യാത്രക്കാരുമായി ഓടുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുകളില്‍ ആല്‍മരം പൊട്ടിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മഞ്ചേശ്വരം: (www.kasargodvartha.com 30.05.2017) ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിന് മുകളിലേക്ക് റോഡരികിലെ ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം പൊട്ടിവീണു. ചൊവ്വാഴ്ച ഉച്ചയോടെ ഉപ്പള ഹിദായത്ത് നഗറിലാണ് അപകടമുണ്ടായത്. കാസര്‍കോട്ടുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുകളിലേക്കാണ് ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണത്.

ബസിന്റെ മുന്‍വശത്തെ ചില്ലുതുളച്ച് മരക്കൊമ്പ് അകത്തേക്ക് കടന്നിരുന്നു. ഭാഗ്യം കൊണ്ടാണ് ഡ്രൈവറും യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടം നടന്നയുടന്‍ യാത്രക്കാര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പള ഫയര്‍ സ്‌റ്റേഷനില്‍ നിന്നും എത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു.

നിറയെ യാത്രക്കാരുമായി ഓടുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുകളില്‍ ആല്‍മരം പൊട്ടിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉച്ചയോടെ വന്ന കാറ്റും മഴയുമാണ് ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീഴാന്‍ കാരണമായത്. ശിഖരവും ബസും റോഡില്‍ നിന്നും നീക്കിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ എം ഷാജിമോന്‍, ലീഡിംഗ് ഫയര്‍മാന്‍ അശോക് കുമാര്‍, ലിനേഷ് കുമാര്‍, ഫയര്‍മാന്‍മാരായ മിഥുന്‍, രഞ്ജിത്, ഹോംഗാര്‍ഡ് രാജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

നിറയെ യാത്രക്കാരുമായി ഓടുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മുകളില്‍ ആല്‍മരം പൊട്ടിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Manjeshwaram, KSRTC-bus, Kasaragod, Rain, Tree, Passengers, Tree branches fall into bus; Passengers escaped miraculously. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia