നഗരത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് കാറുകള്‍ തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു
Jan 5, 2017, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 05/01/2017) നഗരത്തില്‍ താലൂക്ക് ഓഫീസിന് സമീപത്തെ മരത്തിന്റെ ശിഖിരം ഒടിഞ്ഞുവീണ് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഒരു പുത്തന്‍ ഹോണ്ട സിറ്റി കാറും കെഎല്‍ 14 ക്യു 4054 നമ്പര്‍ ആള്‍ട്ടോ 800 കാറുമാണ് തകര്‍ന്നത്. ഇവിടെ പാര്‍ക്ക് ചെയ്ത കാറുകളായിരുന്നു ഇവ.
ആള്‍ട്ടോ കാറിന്റെ പിറകുവശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. മരച്ചില്ല ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തകര്‍ന്നു വീണ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.
ഇത്തരത്തില്‍ ഉണങ്ങിവീഴാറായ നിരവധി മരച്ചില്ലകള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് പരിസരവാസികളും വ്യാപാരികളും പറയുന്നത്. അപകടം തടയുതിന് അധികൃതര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Photo: Gafoor Thalangara

Keywords: Kasaragod, Kerala, Car, Traffic-block, fire force, Police, Tree branches collapsed; Cars damaged.