city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കും

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കും
ഉദുമ: ഉദുമ നിയോജക മണ്ഡലത്തിലെ മുളിയാര്‍, ബേഡഡുക്ക, പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദുമ നിയോജകമണ്ഡല തല ആരോഗ്യ അവലോകന യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ആദ്ധ്യക്ഷത വഹിച്ചു. ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താന്‍ നടപടി എടുക്കും. സ്റ്റാഫിന്റെ കുറവ് നികത്തണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

പകര്‍ച്ചപ്പനിയും മറ്റു മഴക്കാല രോഗങ്ങളും പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി. വാര്‍ഡ് തലത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ക്ലോറിനേഷന്‍, ആരോഗ്യ വിദ്യാഭ്യാസം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ പ്രവൃത്തികള്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കും. ആവശ്യമായ കേന്ദ്രങ്ങളില്‍ പനിക്ലീനിക്കുകള്‍ നടത്തും. ആസ്പത്രികള്‍ക്ക് മാസന്തോറും മരുന്ന് നല്‍കുന്ന സമ്പ്രദായം മാറ്റി മൂന്ന് മാസത്തിലൊരിക്കല്‍ മരുന്ന് ലഭ്യമാക്കാനുള്ള സംവിധാനമേര്‍പ്പെടുത്തും. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ ഫണ്ട് കാര്യക്ഷമമായി ചെലവഴിക്കും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Treatment, Community health centre, Uduma, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia