city-gold-ad-for-blogger

ട്രോളിംങ് നിരോധനം: മോഡി സര്‍ക്കാരിന്റെ നടപടിയെ അഡ്വ. കെ ശ്രീകാന്ത് അഭിനന്ദിച്ചു

കാസര്‍കോട്: (www.kasargodvartha.com 04/06/2015) ട്രോളിങ് നിരോധനത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി വള്ളങ്ങളെ ഒഴിവാക്കിയ നരേന്ദ്രമോഡി സര്‍ക്കാറിനെ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിങ് നിരോധനം ഏര്‍പെടുത്തിയിരുന്നു. ഇതുമൂലം പാവപ്പെട്ട പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസിലാക്കിയ ബി.ജെ.പി സര്‍ക്കാര്‍ ഈ വര്‍ഷം നിരോധനം ഒഴിവാക്കി പാവപ്പെട്ട പരമ്പരാഗത മത്സ്യതൊഴിലാളികളെ സഹായിക്കുന്ന നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് ശ്രീകാന്ത് പറഞ്ഞു.

ട്രോളിംങ് നിരോധനം: മോഡി സര്‍ക്കാരിന്റെ നടപടിയെ അഡ്വ. കെ ശ്രീകാന്ത് അഭിനന്ദിച്ചുയു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച മീനാകുമാരി കമ്മീഷന്‍ റിപോര്‍ട്ട് ബി.ജെ.പി സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. മത്സ്യതൊഴിലാളികളുടെ പേരില്‍ ഇടതുവലതു മുന്നണികള്‍ മൊതല കണ്ണീരാണ് ഒഴിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Adv.Srikanth, BJP, Congress, Fisher-workers, Narendra Modi, Central Government. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia