നെല്ലിക്കട്ട-പൈക്ക-മുള്ളേരിയ റൂട്ടിലെ യാത്രാ പ്രശ്‌നം പരിഹരിക്കണം: സി പി ഐ
Jun 26, 2012, 12:01 IST
മുള്ളേരിയ: നെല്ലിക്കട്ട-പൈക്ക-മുള്ളേരിയ റൂട്ടില്‍ ബസ് ഗതാഗതം നിര്‍ത്തിവെച്ച് ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് സി പി ഐ മുള്ളേരിയ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
ദശാബ്ദങ്ങളായി ഒരു അറ്റകുറ്റപണിയും നടത്താതെ റോഡ് പൂര്‍ണമായും തകര്‍ന്ന് യാത്ര ദുസ്സഹമായിരിക്കുകയാണ്. റീ ടാറിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും റോഡ് റിപ്പയര്‍ ചെയ്യാത്തത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
നിര്‍ത്തിവെച്ച ഗതാഗതം പുനസ്ഥാപിക്കാനും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാനുമുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉടന്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ പി ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ബി സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം കൃഷ്ണന്‍, സി ജാനു എന്നിവര്‍ സംസാരിച്ചു.
സ്വകാര്യ ബിഡി മേഖലയില്‍ വര്‍ദ്ധിപ്പിച്ച കൂലി കൃത്യമായി വിതരണം ചെയ്യണം

കാസര്‍കോട്: സ്വകാര്യ ബിഡി മേഖലയില്‍ വര്‍ദ്ധിപ്പിച്ച കൂലി കൃത്യമായി വിതരണം ചെയ്യണമെന്ന് ബിഡി തൊഴിലാളി യൂണിയന്‍( എ ഐ ടി യു സി) താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കര്‍ണാടകത്തിലേയും കേരളത്തിലേയും തൊഴിലാളികള്‍ക്ക് വേണ്ടി എ ഐ ടി യു സി ഉള്‍പ്പെടെയുള്ള യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ സമരത്തിന്റെ ഫലമായി 2012 ഏപ്രില്‍ ഒന്നു മുതല്‍ 1000 ബിഡിക്ക് 116 രൂപ 20 പൈസ എന്ന നിരക്കില്‍ കൂലി വര്‍ദ്ധിപ്പിക്കുകയുണ്ടായി.
കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏല്ലാ ബീഡി കമ്പനികള്‍ക്കും ഇത് ബാധതകമാണ്. ഈ തീരുമാനത്തിന്റെ ഭാഗമായി പിഎഫില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് 104 രൂപ 58 പൈസയും പിഎഫില്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍ക്ക് മുഴുവന്‍ കൂലി നല്‍കേണ്ടതാണ്. എന്നാല്‍ ജില്ലയിലെ ഒട്ടുമിക്ക കരാറുകാരും ഈ കൂലി വര്‍ദ്ധവന് വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച തുക നല്‍കണമെന്ന് ബിഡി തൊഴിലാളി യൂണിയന്‍( എ ഐ ടി യു സി) താലൂക്ക് കമ്മറ്റി പ്രസിഡണ്ട് എം സജ്ഞീവഷെട്ടിയും സെക്രട്ടറി പി എന്‍ ആര്‍ അമ്മണ്ണായയും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Keywords: Traveling problem, Nellikatta-Paika-Mulleria route, CPI, Kasaragod