ടാവല്‍ ഉടമ കാഞ്ഞങ്ങാട്ടെ 5 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ പ്രതി
Apr 26, 2012, 18:40 IST
![]() |
Moideen Kunhi |
ബദിയഡുക്കയിലെ ഷാസ് ട്രാവല്‍സ് ഉടമയായ മൊയ്തീന്‍ കുഞ്ഞിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൊയ്തീന്‍ കുഞ്ഞി അഞ്ചോളം പേര്‍ക്ക് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്കായി ഒത്താശ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്.
ഷാസ് ട്രാവല്‍സ് കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുകള്‍ മൊയ്തീന്‍ കുഞ്ഞി നടത്തിയത്. 2010 -11 കാലയളവുകളിലായി ഷാസ് ട്രാവല്‍സില്‍ കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് മാഫിയകള്‍ക്കായി കൃത്രിമ രേഖകള്‍ മൊയ്തീന്‍കുഞ്ഞി നിര്‍മ്മിച്ച് നല്‍കിയതായാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ എം.ടി മൈക്കിളാണ് കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് മാഫിയാ സംഘത്തില്‍പ്പെട്ട മൊയ്തീന്‍ കുഞ്ഞിയെ അറസ്റ്റ് ചെയ്തത്.
മൊയ്തീന്‍ കുഞ്ഞിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ഇതിനിടെ പോലീസ് മൊയ്തീന്‍ കുഞ്ഞിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിനായി കോടതിയില്‍ ഹരജി നല്‍കി. കസ്റ്റഡിയില്‍ കിട്ടിയ മൊയ്തീന്‍ കുഞ്ഞിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതി ഇപ്പോള്‍ റിമാന്റിലാണ്.
മൊയ്തീന്‍ കുഞ്ഞിയെ ബദിയഡുക്കയിലെ ട്രാവല്‍ ഏജന്‍സി സ്ഥാപനത്തിലേക്ക് കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും അനധികൃത രേഖകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് പരിശോധനയുണ്ടാകുമെന്ന് അറിഞ്ഞ മൊയ്തീന്‍ കുഞ്ഞിയുടെ കൂട്ടാളികള്‍ അനധികൃത രേഖകള്‍ ഷാസ് ട്രാവല്‍സില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.
ഇതുസംബന്ധിച്ച് കൂടുതല്‍അന്വേഷണം നടന്നുവരികയാണ്. മൊയ്തീന്‍ കുഞ്ഞിക്ക് പുറമെ കാഞ്ഞങ്ങാട്ടെ ഏഷ്യന്‍ ട്രാവല്‍സ് ഉടമ മുക്കൂട്ടെ എന്‍ പി അബ്ദുള്ള കുഞ്ഞിയെയും വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kasaragod, Badiadka, Kanhangad, Travel, Case, Police, Badiyadukka.