city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ കുത്തിനിറച്ച് പോകുന്ന സമാന്തര വാഹനങ്ങളെ എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ല

കറുപ്പും വെളുപ്പും/ പ്രതിഭാരാജന്‍

(www.kasargodvartha.com 01/10/2016) സര്‍ക്കാര്‍ കൊണ്ടു വന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറക്കുകയാണ്. സ്‌കുള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാകുന്നില്ല. അധികൃതര്‍ ഇടപെടുന്നില്ല. വല്ലതും സംഭവിച്ചതിനു ശേഷം പരിതപിച്ചിട്ടെന്തു കാര്യമെന്ന് സ്‌കുള്‍ രക്ഷകര്‍തൃ സമിതികള്‍ ചോദിക്കുന്നു. ഓട്ടോ ടാക്‌സി, വാനുകള്‍, ഒമിനി വാനുകള്‍ തുടങ്ങിയവയിലൂടെ കുട്ടികളെ കുത്തി നിറച്ചുള്ള അനധികൃത യാത്ര പെരുകുകയാണ്. വകുപ്പു മേധാവികളോട് നേരിട്ടു പരാതിപ്പെട്ടാലും കുലുക്കമില്ല. താങ്ങാവുന്നതിലും കൂടുതല്‍ കുട്ടികളെ കയറ്റി സമയം നിയന്ത്രിക്കാന്‍ അമിത വേഗതയിലാണ് മിക്ക വാഹനങ്ങളും ഓടുന്നത്. സ്വകാര്യ ലാഭം മാത്രം മുതലാക്കി മതിയോ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനെന്ന് ചോദിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നു മാത്രം. അപകടത്തിനു കാത്തു നില്‍ക്കാതെ വകുപ്പിന്റെ ചുമതലക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍.

ഒരു ഓട്ടോറിക്ഷയില്‍ 12വരെ കുട്ടികളെ തിരുകി കയറ്റുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ക്ക് പരാതിയുണ്ടെങ്കിലും പുറത്തു കാണിക്കുന്നില്ല. വാഹനങ്ങളില്‍ നിന്നും കൊച്ചു കുട്ടികള്‍ കൈയ്യും തലയും പുറത്തിട്ടാല്‍ പോലും ഓട്ടത്തിനിടയില്‍ െ്രെഡവര്‍ക്ക് മനസിലാക്കാനാവില്ല. വളവു തിരിയുമ്പോഴും കുത്തനെയുള്ള ഇറക്കത്തിലും മല്‍സര ഓട്ടത്തിലും അപകടം പതിയിരിക്കുന്നു. മിക്ക കുട്ടികളും ക്ലാസിലേക്കെത്തിച്ചേരുമ്പോഴെക്കും അവശരായി തീരുന്നു. പരാതിയുണ്ടെങ്കിലും അദ്ധ്യാപികമാര്‍ പുറത്തു കാണിക്കാറില്ല. ഒരേ സമയത്തു തന്നെ വിവിധ സ്‌കുളുകളിലെ കുട്ടികളെ സ്വീകരിക്കുന്നതിനാല്‍ ഓടിയെത്താന്‍ സ്വകാര്യ െ്രെഡവര്‍മാര്‍ അമിത വേഗതയിലും, അശ്രദ്ധയിലും വാഹനം ഓടിക്കുന്നതും അപകടം വരുത്തി വച്ചേക്കാം. മഴയത്ത് കുട്ടികള്‍ ഒറ്റക്ക് റോഡ് മുറിച്ചു കടക്കേണ്ടി വരുന്നതും അപകട സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ െ്രെഡവര്‍മാര്‍ക്ക് 10 വര്‍ഷത്തേയും, ഹെവി ഡ്രൈവര്‍മാര്‍ക്ക് 5 വര്‍ഷത്തേയും പ്രവൃത്തി പരിചയം വേണമെന്നാണ് നിയമം. കുട്ടികള്‍ കയറുന്ന വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണം, സ്പീഡ് ഗവര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ്, എന്നിവ പ്രവര്‍ത്തനക്ഷമമായിരിക്കണം. ഡോര്‍ അറ്റന്‍ഡന്റ് (ആയ) ഇല്ലാതെ നിരത്തിലിറക്കരുത്. സ്‌കൂളിന്റെ ഫോണ്‍ നമ്പറും, ചൈല്‍ഡ്‌ലൈന്‍ നമ്പറും പ്രദര്‍ശിപ്പിച്ചിരിക്കണം. പ്രത്യേക വാഹനത്തിനു പ്രത്യേക നിറം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.സമാന്തര വാഹനങ്ങളും അല്ലാത്തവയിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. ബസ് സര്‍വീസുകള്‍ ലഭ്യമല്ലാത്ത മേഖലകളിലെ രക്ഷകര്‍ത്താക്കളാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്. ചെറുപ്പം മുതല്‍ക്കു തന്നെ തന്റെ പിഞ്ചോമനകളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യത്തിനു വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും പച്ചക്കൊടി കാണിക്കുകയാണ്.

എല്‍.കെ.ജി. യു.കെ.ജി ക്ലാസുകളുള്ള വിദ്യാലയങ്ങള്‍ ഓരോ കുട്ടിയേയും നിയമാനുസരണമുള്ള യാത്രയ്ക്ക് സൗകര്യമുണ്ടാക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും നടപ്പിലാക്കാന്‍ ശ്രമം ഉയരുന്നില്ല. ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ പിന്നെ അവര്‍ക്കു തോന്നിയത് തന്നെ നിയമം. അനധികൃത യാത്രകള്‍ പെരുകുന്നതു കാരണം കൃത്യമായും വെടിപ്പായും യാത്രാ സൗകര്യമേര്‍പ്പെടുത്തുന്ന സ്‌കുളുകള്‍ക്ക് ഇത് വിനയാകുന്നു. നിരക്കു കൂടുതല്‍ കൊടുക്കേണ്ടി വരുന്നതിനാലാണ് പലരും സമാന്തര വാഹനങ്ങളെ ആശ്രയിക്കുന്നത്. സുരക്ഷ ഉറപ്പാക്കി നിയമാനുസരണം വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നതിനാലാണ് നിരക്ക് വര്‍ദ്ധനക്ക് കാരണമാകുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. എന്നാല്‍ ഇതിനേക്കുറിച്ച് ഒക്കെ പഠിക്കാനോ ഇടപെടാനോ, പോട്ടെ പട്ടണങ്ങളില്‍് യാത്രക്കാരെ കയറ്റുന്ന ബസുകളില്‍ എങ്കിലും പാട്ടുവെക്കുന്നത് തടയാന്‍ നേരിട്ടു അഭ്യര്‍ത്ഥിച്ചിട്ടും അനങ്ങാപ്പാറ നയമാണിവിടെ അധികൃതര്‍ക്ക്.


കുട്ടികളെ കുത്തിനിറച്ച് പോകുന്ന സമാന്തര വാഹനങ്ങളെ എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ല


Keywords: Students, Children, Vehicles, Auto-rickshaw, school, complaint, RTO, Education, kasaragod, Journey, Rules, Safety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia