city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി കട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍

കാസര്‍കോട്: (www.kasargodvartha.com 24.04.2016) വൈദ്യുതി കട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ രംഗത്ത്. കാസര്‍കോടും പരിസര പ്രദേശങ്ങളിലും ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചായി വൈദ്യുതി കട്ട് ചെയ്യാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ കാസര്‍കോട് നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ ശക്തമായി പ്രതിഷേധിച്ചു.

നഗരത്തിലെ വൈദ്യുതി മുടക്കം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി മുടക്കം സൃഷ്ടിക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സഹായകമാകുന്ന തെരഞ്ഞെടുപ്പ് സേവനങ്ങള്‍ ലഭ്യമാകുന്ന ഇ-അനുമതി അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

കൃത്യമായി വൈദ്യുതി വിതരണം നടത്താന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയുള്ള നാടകമാണ് ഈ അറ്റകുറ്റ പണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെ്ട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ ട്രാന്‍സ്‌ഫോര്‍മാറ്റി വയ്ക്കലിന്റെ പേരില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് ഇവിടുത്തെ ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് അമീന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ പ്രസ്തുത പ്രവൃത്തി മാറ്റിവെച്ച് ജനങ്ങളോട് നീതി കാട്ടണമെന്ന് ഡോ. എ എ അമീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വൈദ്യുതി കട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍

Keywords:  INL, LDF, kasaragod, Election 2016, Power cut, Transformer, Vidya Nagar,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia