മുതലപ്പാറയില്‍ റോഡരികിലെ ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
Jul 6, 2015, 13:13 IST
ബോവിക്കാനം: (www.kasargodvartha.com 06/07/2015) സുരക്ഷാ ക്രമീകരണമില്ലാതെ വൈദ്യുതി ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മുതലപ്പാറ ആലൂര്‍ ജംഗ്ഷനിലാണ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായ ട്രാന്‍സ്‌ഫോമര്‍ നില കൊള്ളുന്നത്.
റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിഞ്ചു കുട്ടികള്‍ക്ക് പോലും കയ്യെത്തും ദൂരത്താണ് ഫ്യൂസ് ബോക്‌സുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഫ്യൂസ് ബോക്‌സുകള്‍ക്ക് ഒന്നിനു പോലും ഫ്യൂസ് ടോപുകളില്ല. മാത്രമല്ല ചുറ്റു വേലികളോ അപകട സൂചനകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടുമില്ല. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് മൂലം രാത്രിയായാല്‍ ഇതിന്റെ പരിസരത്ത് കൂരിരുട്ടാണ്. വിദ്യാര്‍ഥികളടക്കം ദിനേന നൂറു കണക്കിന് ആളുകള്‍ ഇതിലൂടെ സഞ്ചരിക്കാറുണ്ട്.
ട്രാന്‍സ്‌ഫോമര്‍ ഉണ്ടെങ്കിലും മുതലപ്പാറയിലും പരിസരത്തും വോള്‍ട്ടേജ് ക്ഷാമം പതിവാണ്. അപകടകരമായ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുകയോ സുരക്ഷാ ക്രമീകരണം ഒരുക്കുകയോ ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
-ബാദ്ഷ മായിപ്പാടി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Accident, Natives, Kasaragod, Kerala, Cherkala, Muthalappara, Transformer, Transformer in dangerous position.
Advertisement: