വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു
Oct 2, 2017, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. വിദ്യാനഗര്‍ സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറാണ് അപകടം വരുത്തിയത്. പശ്ചിമബംഗാള്‍ സ്വദേശികളായ അന്‍വര്‍(23), അനാറുല്‍ (23), അനാറുല്‍(32) എന്നിവര്‍ക്കാണ് പൊട്ടിത്തെറിയില്‍ പൊള്ളലേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്‍വറിന്റെ കൈക്കും ചുമലിലും മറ്റുരണ്ടുപേരുടേയും കൈക്കും കാലിനും പൊള്ളലേറ്റു. സബ് സ്റ്റേഷനകത്ത് 110 കെ.വി ലൈനിന്റെ പഴയ ടവര്‍ മാറ്റി പുതിയത് നിര്‍മിക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മയിലാട്ടി സബ് സ്റ്റേഷനില്‍ നിന്ന് വിദ്യാനഗര്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്ന ട്രാന്‍സ്ഫോര്‍മറിന്റെ സി.ടി.പി.ടി യാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സബ് സ്റ്റേഷനകത്ത് നിന്ന് സ്ഫോടന ശബ്ദവും നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണ് മൂന്ന് തൊഴിലാളികളേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ട്രാന്‍സ്ഫോര്‍മര്‍ അപകടത്തില്‍പെട്ടത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. സാധാരണ ടവര്‍ നിര്‍മ്മാണ ജോലികള്‍ നടക്കുമ്പോള്‍ തൊട്ടടുത്തുള്ള വൈദ്യുതി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഓഫ് ചെയ്ത് സുരക്ഷിതത്വം ഉറപ്പുവരുത്താറുണ്ട്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Transformer, Burnt, Transformer exploded; 3 Electricians injured