city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിദായത്ത് നഗറിലെ ട്രാന്‍സ്‌ഫോമര്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു

ഹിദായത്ത് നഗറിലെ ട്രാന്‍സ്‌ഫോമര്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു
ഹിദായത്ത് നഗര്‍: കെ.എസ്.ഇ.ബിയുടെ നെല്ലിക്കുന്ന് സെക്ഷന്‍ പരിധില്‍പ്പെടുന്ന ഹിദായത്ത് നഗറിലെ ട്രാന്‍സ്‌ഫോമര്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഹിദായത്ത് നഗര്‍ താഴെ ജംഗ്ഷന്‍, ഏരക്കുണ്ട്, പയോട്ട, ബന്നൂര്‍,തൊട്ടിയില്‍ പള്ളി എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ ഹിദായത്ത് നഗര്‍ താഴെ ജംഗ്ഷനില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്.
ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമ്പോള്‍ പരിസരവാസികളുടെയും പൊതുജനങ്ങളുടെയും സംരക്ഷ കണക്കിലെടുത്ത് വേണം നടപ്പിലാക്കാനെന്ന നിയമം കാറ്റില്‍പറത്തിയാണ് ഹിദായത്ത് നഗറില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്.

കല്ല് കൊണ്ടുണ്ടാക്കിയ സിമന്റ് തറക്ക് മുകളില്‍ വഴിപോക്കര്‍ക്കും കുട്ടികള്‍ക്കും കൈകൊണ്ട് തൊടാന്‍പറ്റാത്ത വിധത്തിലും അപകട സാധ്യത ഇല്ലാത്ത വിധവുമാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കേണ്ടത്. ഇവിടെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുവാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച സിമന്റ് തറ അനാഥ പ്രേതം കണക്കെ ഇന്നും ട്രാന്‍സ്‌ഫോമറിനരികിലായി നിലകൊള്ളുന്നുണ്ട്. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനായി നിര്‍മ്മിച്ച തറയില്‍ ട്രാന്‍സ്‌ഫോമര്‍ കയറ്റി വെക്കാതെ റോഡരികില്‍ തന്നെ സ്ഥാപിക്കുകയായിരുന്നു.

ട്രാന്‍സ്‌ഫോമര്‍ കാലപ്പഴക്കംമൂല ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫ്യൂസ് ക്യാരിയര്‍ ബോക്‌സ് ദ്രവിച്ച് പൊളിഞ്ഞുവീണിട്ടുണ്ട്. സദാസമയവും തുറന്നുകിടക്കുന്നു ഫ്യൂസ് കരിയര്‍ ബോക്‌സിനകത്ത് സ്ഥാപിച്ചിട്ടുള്ള ഫ്യൂസുകളിലൊരെണ്ണത്തിന് കപ്ലിംഗ് ഇല്ലാത്തത് കാരണം ഫ്യൂസ് കമ്പി നേരിട്ട് ഘടിപ്പിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്. ഹിദായത്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. യു.പി.സ്‌കൂള്‍ ട്രാന്‍സ്‌ഫോമറിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഇടവേളകളിലും സ്‌കൂള്‍വിടുന്ന സമയങ്ങളിലും കൂട്ടമായി കുട്ടികള്‍ ഇവിടത്തെ ജംഗ്ഷനില്‍ കളിക്കാനെത്താറുണ്ട്. കുട്ടികള്‍ക്ക് കൈയെയ്ത്തും ദൂരത്താണിത് നില്‍ക്കുന്നത്. ഹിദായത്ത് നഗറിലെ പ്രധാന ജംഗ്ഷനായ ഇവിടെ നിന്നും ബസ്സില്‍ കയറാനായി ദിനംപ്രതി നിരവധി വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമാണ് ഇവിടെയെത്താറുള്ളത്.

റോഡരികില്‍ യാതൊരു സുരക്ഷയുമില്ലാതെ തുറന്ന ഫ്യൂസ് കാരിയര്‍ ഏത് നേരവും ഒരു ദുരന്തം മാടിവിളിച്ച് നിലകൊള്ളുന്ന ട്രാന്‍സ്‌ഫോമറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡരികില്‍നിന്നും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിമന്റ് തറയില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Keywords:  Transformer, Threat, People, Hidayathnagar, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia