city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോ­ട് സി.ഐ­മാ­രു­ടെ സ്ഥ­ലം­മാ­റ്റം ഉടന്‍

കാസര്‍­കോ­ട് സി.ഐ­മാ­രു­ടെ സ്ഥ­ലം­മാ­റ്റം ഉടന്‍
കാസര്‍­കോ­ട്: പോ­ലീ­സ് വ­കു­പ്പില്‍ അ­ഴി­ച്ചുപ­ണി ന­ട­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി സി.ഐ­മാ­രെ ഉ­ടന്‍ സ്ഥ­ലം മാ­റ്റും. ക­ണ്ണൂര്‍ ജില്ല­യി­ലെ നാ­ലു സി.ഐമാ­രെ ഇ­തിന­കം സ്ഥലം മാ­റ്റി­യി­ട്ടു­ണ്ട്. കാസര്‍­കോ­ട് ജില്ല­യി­ലെ സി.ഐമാര്‍ക്കും ഉ­ടന്‍ സ്ഥ­ലം­മാ­റ്റം ഉ­ണ്ടാ­കു­മെ­ന്നാ­ണ് സൂച­ന.

ക­ണ്ണൂര്‍ സ്‌­റ്റേ­റ്റ് സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ചി­ലാ­യി­രു­ന്ന ടി.കെ. രത്‌­ന കു­മാ­റി­നെ ക­ണ്ണൂര്‍ സി­റ്റി­യിലും വി­ജി­ലന്‍­സില്‍­ നി­ന്നു വി­നോ­ദ് കു­മാ­റി­നെ ക­ണ്ണൂര്‍ ടൗ­ണിലും മാ­റ്റി നി­യ­മിച്ചു. ആ­ല­ക്കോ­ട്ട് സി.ഐ ആ­യ കെ. ദാ­മോ­ദര­നെ സ്ഥ­ലം മാ­റ്റി­യെ­ങ്കിലും പക­രം നി­യമ­നം നല്‍­കി­യി­ട്ടില്ല. അ­തേ­സമ­യം പ്രൊ­മോ­ഷന്‍ ല­ഭി­ക്കു­ന്ന­തി­നാ­ലാ­ണ് പക­രം നി­യ­മ­നം നല്‍­കാ­ത്ത­തെന്ന് പ­റ­യു­ന്നു.

എ­ന്നാല്‍ ദാ­മോ­ദര­ന് പുതി­യ നി­യമ­നം ല­ഭി­ക്കാ­ത്ത­തി­നു പി­ന്നില്‍ കാസര്‍­കോ­ട് ജില്ല­യി­ലെ സ്ഥ­ലം­മാറ്റ പട്ടി­ക ത­യ്യാ­റാ­കാ­ത്ത­താ­ണെന്നും സൂ­ച­ന­യുണ്ട്. കോഴി­ക്കോ­ട് വി­ജി­ലന്‍­സില്‍ നി­ന്നു പ­യ്യ­ന്നൂ­രി­ലേ­ക്ക് സ്ഥ­ലം മാ­റ്റ­ത്തിനു വി­ധേ­യനാ­യ പി. മ­ധു­സൂ­ദനന്‍ നാ­യര്‍ ഇ­നി­യും­ ചു­മ­ത­ല­യേ­റ്റി­ട്ടില്ല. ഇ­തി­നി­ട­യില്‍ കാസര്‍­കോ­ട് ജില്ല­യില്‍ സ്ഥ­ലം മാ­റ്റ­ത്തി­നു വി­ധേ­യ­രാ­കാന്‍ സാ­ധ്യ­ത­യുള്ള പോ­ലീ­സു­ദ്യോ­ഗ­സ്ഥര്‍ ഭ­ര­ണ­ത­ല­ത്തില്‍ സ്വാ­ധീ­നം ന­ട­ത്തി­വ­രു­ന്നു­ണ്ട്.

ആ­ഭ്യ­ന്ത­ര­വ­കു­പ്പി­ന്റെ നിര്‍­ദ്ദേ­ശ­പ്ര­കാ­രം ഇ­ന്റ­ലി­ജന്‍­സ് ത­യ്യാ­റാക്കി­യ ബ്ലാ­ക്ക്‌­ലി­സ്റ്റി­ലുള്‍­പ്പെ­ട്ട ചില ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് ­നേ­താക്ക­ളെ അഭ­യം പ്രാ­പി­ച്ചത്. കര്‍­ണ്ണാ­ട­ക­യില്‍ നി­ന്നു­ള്ള മ­ണല്‍­ക്ക­ട­ത്തി­ന് എ­തി­രു നില്‍­ക്കു­ന്ന ഉ­ദ്യോ­ഗസ്ഥ­രെ സ്ഥ­ലം മാ­റ്റി ത­ങ്ങള്‍­ക്ക് വ­ഴ­ങ്ങു­ന്ന ഉ­ദ്യോ­ഗ­സ്ഥ­രെ നി­ല­നിര്‍­ത്താന്‍ ഒ­രു നേ­താ­വ് ശ്ര­മം തു­ട­ങ്ങി­യ­തായും വിവരമുണ്ട്.

Keywords:  CI, Police, Transfer, Kasaragod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia