സി.ഐമാരുടെ സ്ഥലം മാറ്റം വിവാദമായി; പിന്നീട് റദ്ദാക്കി
Jul 12, 2012, 17:59 IST
![]() |
Babu Peringeth |
സത്യസന്ധനും ക്രമസമാധാന പാലനത്തില്‍ മികവ് പുലര്‍ത്തുന്ന യുവ പോലീസ് ഉദ്യോഗസ്ഥനുമായ സി കെ സുനില്‍കുമാറിനെ മറ്റൊരാളോട് പക പോക്കുന്നതിന്റെ പേരില്‍ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയത് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു.
കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് സ്വദേശിയുടെ പരാതിയനുസരിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ വൃദ്ധ ദമ്പതികളെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ആവശ്യം നിരാകരിച്ചതും കാസര്‍കോട് ഗവ കോളേജില്‍ നടന്ന എംഎസ്എഫ് - എസ്എഫ്‌ഐ സംഘട്ടനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ് എടുത്തതും കാസര്‍കോട്ടെ ലീഗ് നേതൃത്വത്തെ സിഐ ബാബു പെരിങ്ങോത്തിനെതിരെ തിരിയാന്‍ കാരണമായിരുന്നു. സി.ഐയുടെ കസേര തെറിപ്പിക്കാന്‍ ലീഗ് നേതാക്കള്‍ നടത്തിയ കരുനീക്കങ്ങളാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയത്.
സംഭവത്തിന്റെ വസ്തുത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യം ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഡി.ജി.പി യെ ധരിപ്പിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് സ്ഥലംമാറ്റം റദ്ദ് ചെയ്യാന്‍ ഇടയായത്.
അതിനിടെ സ്ഥലംമാറ്റം മറയാക്കി സി.കെ സുനില്‍കുമാറിനെ പോലീസ് അസോസിയേഷന്റെ നോട്ടപുള്ളിയാക്കാനുള്ള ശ്രമം പോലീസിന് അകത്ത് ആസൂത്രിതമായി നടന്നിരുന്നു. മദ്യപിച്ച് ചന്തേര പോലീസ് സ്റ്റേഷനില്‍ ബഹളം വെച്ച അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ പ്രമോദിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ സി.ഐയെ അസോസിയേഷന്‍ സ്ഥലം മാറ്റി പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന പ്രചരണം പോലീസിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പോലീസ് അസോസിയേഷന്റെ കണ്ണിലെ കരടാണ് സി.ഐ സുനില്‍കുമാറെന്ന് വരുത്തി തീര്‍ത്ത് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കത്തിന് പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരിലെ ചിലരാണെന്നാണ് പറയുന്നത്. സുനില്‍കുമാറിന്റെ സ്ഥലം മാറ്റവുമായി അസോസിയേഷന്‍ നേതാവിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ബന്ധപ്പെടുത്തി മുതലെടുക്കാനാണ് ചിലര്‍ ശ്രമിച്ചത്.
നേരത്തെ ലീഗിന്റെ ഒരു ജനപ്രതിനിധിയോട് ഉടക്കിയ വിദ്യാനഗര്‍ എസ്.ഐയായിരുന്ന പ്രേംസദനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതും പോലീസില്‍ മുറുമുറുപ്പിന് കാരണമായിരുന്നു.
Keywords: Police, Transfer, CI, kasaragod,