city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം കാസര്‍കോട്ടുകാരെ അപമാനിക്കാനല്ല, വിശദീകരണവുമായി ചെന്നിത്തല

കൊച്ചി: (www.kasargodvartha.com 14/01/2016) പാലിയേക്കര ടോള്‍ ബൂത്തിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പിയായിരുന്ന കെ.കെ രവീന്ദ്രനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത് വന്നു. ഫേസ്ബുക്കില്‍ ചെന്നിത്തലയ്‌ക്കെതിരെ കാസര്‍കോട്ടുകാര്‍ പൊങ്കാലയിട്ടതോടെയാണ് ചെന്നിത്തല വിശദീകരണ പോസ്റ്റിട്ടത്.

ഡിവൈഎസ്പിയെ സ്ഥലംമാറ്റിയത് കാസര്‍കോട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയാണെന്നും നടപടിക്ക് വിധേയരായവരെ പുറംതള്ളാനുള്ള വേസ്റ്റ് ബോക്‌സായാണ് അധികാര കേന്ദ്രങ്ങള്‍ കാസര്‍കോടിനെ കാണുന്നതെന്നുമുള്ള നിരവധി പ്രതിഷേധ കമന്റുകളാണ് ചെന്നിത്തലയുടെ പോസ്റ്റിന് കീഴെ നിറഞ്ഞത്. ലോകമെമ്പാടുമുള്ള കാസര്‍കോട്ടുകാര്‍ അതിരൂക്ഷമായാണ് ഇതിനെതിരെ പ്രതികരിച്ചത്.

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ജാഥ നയിച്ച് പ്രഭാകരന്‍ കമ്മീഷനെ നിയമിക്കാന്‍ നടപടി സ്വീകരിച്ച ചെന്നിത്തല കാസര്‍കോട്ടുകാരെ ഇത്തരത്തില്‍ അപമാനിച്ചത് ഒട്ടും ശരിയായില്ലെന്നാണ് മിക്ക പോസ്റ്റുകളുടെ രത്‌നചുരുക്കം. പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ കത്തിയതോടെയാണ് ആഭ്യന്തര മന്ത്രിക്ക് വിശദീകരണം നല്‍കേണ്ടി വന്നത്.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചാലക്കുടി ഡി വൈ എസ് പിയായിരുന്ന കെ കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമാണ്. നിലവില്‍ അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ആരോപണ വിധേയനായ ഡി വൈ എസ് പിയെ അങ്ങോട്ട് സ്ഥലം മാറ്റിയത്. ലോ ആന്റ് ഓര്‍ഡറിലേക്കല്ല, സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എന്റെ മൊബൈല്‍ ആപഌക്കേഷനില്‍ ഡി വൈ എസ് പിയെക്കുറിച്ച് പരാതി ലഭിച്ചയുടനെ തന്നെ നടപടിയെടുത്തു. അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ നടപടിയെടുത്തില്ല എന്ന ആക്ഷേപമായിരിക്കും എനിക്കെതിരെ ഉയരുക. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങളെ സമീപിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല.
കാസര്‍കോട് ജില്ലയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം താല്‍പര്യമെടുത്ത വ്യക്തികൂടിയാണ് ഞാന്‍. കെ പി സി സി പ്രസിഡന്റായിരിക്കെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് മതസൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനുമായി നാല് ദിവസം ജില്ലയിലുടനീളം സ്‌നേഹ സന്ദേശ യാത്ര നടത്തി ജനങ്ങളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വികസനകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ചീഫ് സെക്രട്ടറി പ്രഭാകരനെ ഏകാംഗ കമ്മീഷനായി നിയോഗിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിരൂപയോളം അനുവദിക്കുകയും ചെയ്തു. ജില്ലയുടെ ക്രമസമാധാനം ഭദ്രമായി സൂക്ഷിക്കുന്നതില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, അക്രമസംഭവങ്ങളെതുടര്‍ന്ന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമാധാന ചര്‍ച്ച നടത്താനും മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതയെന്നിരിക്കെ ഈ വിഷയത്തെ സോഷ്യല്‍മീഡിയയിലൂടെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ശരിയല്ല. കൂറച്ച് കൂടി ക്രിയാത്മകമായി, വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം കാസര്‍കോട്ടുകാരെ അപമാനിക്കാനല്ല, വിശദീകരണവുമായി ചെന്നിത്തല

Keywords : Kochi, Kasaragod, Minister, Ramesh-Chennithala, Police, Transfer, DYSP. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia