Skill Development | കുടുംബശ്രീ ബാങ്ക് മാനേജർമാർക്ക് പരിശീലനം നൽകി
● പ്രവർത്തനങ്ങളിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന് മുൻതൂക്കം നൽകണമെന്ന് നിർദ്ദേശിച്ചു.
● ഹരിദാസ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജർ എസ്. തിപ്പേഷ് മുഖ്യാതിഥിയായി.
● ബ്ലോക്ക് കോ ഓർഡിനേറ്റർ രമ്യ ഗിരിഷ് സ്വാഗതവും ബ്ലോക്ക് കോ ഓർഡിനേറ്റർ ആതിര കെ പി നന്ദിയും പറഞ്ഞു.
കാസർകോട്: (KasargodVartha) കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ ജില്ലയിലെ ബാങ്ക് മാനേജർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ പദ്ധതികൾ, ബാങ്കിംഗ് മേഖലയിലെ സഹകരണം, സാമ്പത്തിക ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം.
മഞ്ചേശ്വരം, കാറഡുക്ക, കാസർഗോഡ് എന്നീ ബ്ലോക്കുകളിൽ നിന്നുള്ള നൂറോളം ബാങ്ക് മാനേജർമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സന്മാർ, ജില്ലാ മിഷൻ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി. ടി. സുരേന്ദ്രൻ, ധനകാര്യ പ്രവർത്തനങ്ങളിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന് മുൻതൂക്കം നൽകണമെന്ന് നിർദ്ദേശിച്ചു.
കാസർഗോഡ് കേരള ബാങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജർ എസ്. തിപ്പേഷ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് കോ -കോർഡിനേറ്റർ സി എം സൗദ, കേരള ബാങ്ക് പ്രതിനിധി പ്രവീൺ, ഫിനാൻഷ്യൽ ലിറ്ററസി ട്രെയിനർ ദേവദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ബ്ലോക്ക് കോ ഓർഡിനേറ്റർ രമ്യ ഗിരിഷ് സ്വാഗതവും ബ്ലോക്ക് കോ ഓർഡിനേറ്റർ ആതിര കെ പി നന്ദിയും പറഞ്ഞു.
#Kudumbashree #BankManagers #FinancialInclusion #Training #Kasaragod #Kerala