പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ആരംഭിച്ചു
Apr 18, 2016, 10:30 IST
കാസര്‍കോട്:(www.kasargodvartha.com 18.04.2016) നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് 16 ന് നടക്കുന്ന പോളിംഗിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ഏപ്രില്‍ 21 വരെയാണ് പരിശീലനം. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കായി നായന്മാര്‍മൂല ടി ഐ എച്ച് എസ് എസി ലും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലുമാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ വിവിധ കോളേജുകളിലെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
പരിശീലനത്തിന്റെ ഭാഗമായി ഒരു മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയിരുന്നു. നായന്മാര്‍മൂല ടി ഐ എച്ച് എസ് എസില്‍ 10 ക്ലാസുകളിലായും നെഹ്‌റു കോളജില്‍ എട്ട് ക്ലാസുകളിലുമായാണ് പരിശീലനം നടന്നത്. വോട്ടെടുപ്പിന്റെ തലേ ദിവസം മുതല്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി വോട്ടിംഗ് മെഷീന്‍ തിരിച്ചേല്‍പിക്കുന്നതുവരെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമാണ് ക്ലാസില്‍ പ്രതിപാദിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ മഞ്ചേശ്വരം മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) സി ജയന്‍, കാസര്‍കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, ഉദുമ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ബി അബ്ദുല്‍ നാസര്‍, കാഞ്ഞങ്ങാട് വരണാധികാരി കൂടിയായ സബ് കലക്ടര്‍ മൃണ്മയി ജോഷി, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസി എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനം ഈ മാസം 21 വരെ നടക്കും.
Keywords: Kasaragod, Election 2016, Practice-camp, Manjeshwaram, Uduma, TIHSS Naimaramoola, Nehru-college, Class, Teachers, District Collector, Voting Machine, Voting, Deputy Collectors.