ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
Mar 7, 2013, 15:15 IST
കരിന്തളം: ക്ഷീരവികസന വകുപ്പ്, ആത്മ എന്നിവയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് നടത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വി.വി. വെള്ളുങ്ങ അധ്യക്ഷനായി. കരിന്തളം ബാങ്ക് പ്രസിഡന്റ് പാറക്കോല്‍ രാജന്‍ പ്രസംഗിച്ചു.
ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ചെറുവത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.വി. പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. നീലേശ്വരം ക്ഷീരവികസന ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. പി.വി. മനോജ്കുമാര്‍ സ്വാഗതവും പി.എം.രാജന്‍ നന്ദിയും പറഞ്ഞു.
Keywords: Milk, Farmer, Training, Class, Karithalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News