സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ളാസ്
May 28, 2012, 15:09 IST
കാസര്‍കോട്: സ്കൂള്‍ വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ജൂണ്‍ രണ്ടിന് ഒന്‍പത് മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റാന്റിന് സമീപത്തെ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ പരിശീലന ക്ളാസ് സംഘടിപ്പിക്കും. കാസര്‍കോട് താലൂക്കിലെ ഓട്ടോ, ടാക്സി, വാന്‍, ബസ്സ് തുടങ്ങിയ എല്ലാവിധ സ്കൂള്‍ വാഹനഡ്രൈവര്‍മാര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃ സമിതി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നടന്ന ക്ളാസില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല. ക്ളാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ഡ്രൈവര്‍മാരെ സ്കൂള്‍ കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അയോഗ്യരാക്കും. തുടര്‍ന്നുള്ള വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുന്നതുമാണ്. ക്ളാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 04994-255290 എന്ന നമ്പറില്‍ മെയ് 31നകം പേര് രജിസ്റര്‍ ചെയ്യണം.
Keywords: Training Class, School Drivers, Kasaragod