city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; മലബാര്‍ എക്‌സ്പ്രസ് ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടു

ചെറുവത്തൂര്‍: (www.kasargodvartha.com 08.12.2014) യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ് ചെറുവത്തൂരില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ടു. പയ്യന്നൂര്‍ സ്വദേശി മധുവിനാ (41)ണ് ട്രെയിന്‍ യാത്രക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അരമണിക്കൂര്‍ വൈകിയാണ് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. ഇത് റെയില്‍വെ ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കി.

മലബാര്‍ എക്‌സ്പ്രസില്‍ മംഗലാപുരത്തു നിന്നു പയ്യന്നൂരേക്ക് പുറപ്പെട്ടതായിരുന്നു മധു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ മധുവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. യാത്രക്കാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ട്രെയിന്‍ നീലേശ്വരം വിട്ടതോടെ മധു കുഴഞ്ഞു വീഴുകയായിരുന്നു. ചെറുവത്തൂരില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സംഭവം ഗാര്‍ഡിനെ അറിയിച്ചു. അതേസമയം ട്രെയിനില്‍ പോലീസോ, ടിടിഇയോ ഉണ്ടായിരുന്നില്ല. യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. പിന്നീട് ഏറെ വൈകിയാണ് ആംബുലന്‍സില്‍ മധുവിനെ ആശുപത്രിയിലെത്തിച്ചത്.

രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പയ്യന്നൂരേക്ക് മാറ്റാനാണ് ഗാര്‍ഡ് ശ്രമിച്ചത്. ഇത് ഏറെനേരം വാക്കേറ്റത്തിനിടയാക്കി. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മധു സുഖം പ്രാപിച്ചുവരികയാണ്. ഇതിനിടയില്‍ സംഭവത്തിന്റെ ചിത്രം പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ചിലര്‍ വിലക്കുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

(Updated)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; മലബാര്‍ എക്‌സ്പ്രസ് ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടു
അവശ നിലയില്‍ ട്രെയിനില്‍ കഴിയുന്ന മധു
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; മലബാര്‍ എക്‌സ്പ്രസ് ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടു

Keywords : Kasaragod, Kerala, Cheruvathur, Train, hospital, Railway station, Malabar Express, Train stopped after  Passenger got chest pain. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia