Accident Risk | ട്രെയിൻ വരുന്നത് കാണുന്നില്ല, മൊഗ്രാൽ റെയിൽ പാത കാടുമൂടി; അപകട ഭീഷണിയെന്ന് നാട്ടുകാർ
● കാടു മൂടിയ പാതയിൽ ട്രെയിൻ വരുന്നത് കാണാതെ കുട്ടികൾ പാളം മുറിച്ചുകടക്കുന്നതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.
● മറ്റ് പ്രദേശങ്ങളിൽ കൂടി കാട് വെട്ടി മാറ്റാൻ ഉള്ളതുകൊണ്ടാണ് കാലതാമസം എടുക്കുന്നതെന്നാണ് റെയിൽവേയുടെ വാദം.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ കൊപ്പളം ഭാഗത്തെ റെയിൽവേ പാത കാടുമൂടി കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നു. പ്രത്യേകിച്ച്, പാളം മുറിച്ചുകടക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ അപകട ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
വർഷം തോറും റെയിൽവേ പാതയിലെ കാടുവെട്ടൽ ജോലികൾ റെയിൽവേ കരാർ അടിസ്ഥാനത്തിൽ നൽകാറുണ്ടെങ്കിലും, ഈ വർഷം ഈ ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് പരാതി. വേഗത കൂടിയ വന്ദേ ഭാരത് തീവണ്ടികൾ ഈ പാതയിൽ സർവ്വസാധാരണമായി ഓടുന്നതിനാൽ, കാടു മൂടിയ പാതയിൽ ട്രെയിൻ വരുന്നത് കാണാതെ കുട്ടികൾ പാളം മുറിച്ചുകടക്കുന്നതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.
അതേ സമയം മറ്റ് പ്രദേശങ്ങളിൽ കൂടി കാട് വെട്ടി മാറ്റാൻ ഉള്ളതുകൊണ്ടാണ് കാലതാമസം എടുക്കുന്നതെന്നാണ് റെയിൽവേയുടെ വാദം.
#Mogral #RailwaySafety #CommunityConcerns #TrainAccidents #StudentSafety #LocalNews