ജീവകാരുണ്യപ്രവര്‍ത്തനമേഖലയില്‍ മാതൃകയായി ട്രെയിന്‍ പാസഞ്ചേര്‍സ് ചാരിറ്റി അസോസിയേഷന്‍
Feb 5, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 05.02.2016) കാഞ്ഞങ്ങാടിലേയും കാസര്‍കോടിലേയും ഒരുകൂട്ടം വ്യാപാരികളും തൊഴിലാളികളും ചേര്‍ന്ന് രൂപം നല്‍കിയ സംഘടന മാതൃകയാവുന്നു. ചുരുങ്ങിയ മാസംകൊണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത് ചാരിറ്റിമേഖലയില്‍ സാന്നിധ്യം അറിയിച്ച് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംഘടന അസുഖബാധിതരെ അന്വേഷിച്ച് കണ്ടെത്തി സാമ്പത്തികമായി സഹായങ്ങള്‍ നല്‍കി വരികയാണ്.
റഹ്മാന്‍ അറ്റ്‌ലസ് പ്രസിഡണ്ടായും അനീസ് ബേബി ഫ്രഷ്, ബഷീര്‍ ലെവിസ്, ബഷീര്‍, ഷാഫി വൈസ് പ്രസിഡണ്ടായും അഷ്‌റഫ് ഐവ ജനറല്‍ സെക്രട്ടറിയായും അഷ്‌റഫ് കുളങ്കര, സജ്ജാദ്, കബീര്‍, സമീര്‍ ജോയിന്റ് സെക്രട്ടറിയായും സാജിദ് സ്‌ട്രോബെറി ട്രഷററായും, ഹനീഫ് എ കെ ഉപദേശകനായും കമ്മിറ്റി പ്രവര്‍ത്തിച്ച് വരികയാണ്. നിര്‍ധനരായ രോഗികളെ കണ്ടെത്തി സഹായം നല്‍കലാണ് സംഘടനയുടെ പ്രധാനലക്ഷ്യം. മെമ്പര്‍മാരില്‍ നിന്നും ലഭിക്കുന്ന തുകയാണ് ഇതിനുള്ള സാമ്പത്തിക സ്രോതസ്.
2015 ഏപ്രില്‍ മുതല്‍ ഇതുവരെയായി പലര്‍ക്കായി സഹായങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഇനിയും ഇതുപോലുള്ള നിര്‍ധരരായ പാവപ്പെട്ട രോഗികളെ സഹായിക്കാനും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാനും സഹായം ചോദിച്ച് വരുന്നവരോട് സഹകരിക്കുവാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങള്‍.
Keywords: Train, Kanhangad, Kasaragod, Tradesman, Helping hands, Patients.