ഫോണില്‍ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Apr 21, 2017, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 21/04/2017) ഫോണില്‍ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു. ചെറുവത്തൂര്‍ പയ്യങ്കിയിലെ സൈനുദ്ദീന്‍ (19) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് അപകടം.
പൂനെയും നിന്നും എറണാകുളത്തേക്ക് പോകുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സൈനുദ്ദീന്റെ കൈക്കാണ് തട്ടിയത്. ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്നാണ് വിവരം. തെറിച്ചുവീണ സൈനുദ്ദീനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളന്ദ കോളജ് വിദ്യാര്‍ത്ഥിയായ സൈനുദ്ദീന്‍ പരീക്ഷ എഴുതാനാണ് കാസര്‍കോട്ടേക്ക് വന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Train, Youth, Injured, Student, Hospital, Railway station, Sainudheen.