Train Halted | മന്ത്രി ആര്‍ ബിന്ദു സഞ്ചരിച്ച ട്രെയിനിന് മുകളിൽ ഓല വീണു; ഒരു മണിക്കൂര്‍ വഴിയിൽ പിടിച്ചിട്ടു
Updated: Jul 25, 2024, 12:55 IST
Photo: Arranged
ചെറുവത്തൂരില്‍ നിന്നും വൈദ്യുതി ഓഫീസർമാർ എത്തി കമ്പിയിൽ നിന്നും വൈദ്യുതി വിച്ഛേദിച്ച ശേഷം കുടുങ്ങിക്കിടന്ന ഓല നീക്കി
കോട്ടിക്കുളം: (KasargodVartha) ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഞ്ചരിച്ച ട്രെയിനിന് മുകളിൽ ഓല വീണതിനെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂര്‍ നേരം വഴിയിൽ പിടിച്ചിട്ടു. കാസർകോട്ട് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ വരികയായിരുന്നു മന്ത്രി.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടിക്കുളത്ത് എത്തിയപ്പോഴാണ് ട്രെയിനിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പിയിൽ ഓല വീണത്. ഓല കമ്പിയിൽ ചുറ്റി കുടുങ്ങിയതോടെ തീപ്പൊരിയുണ്ടായി.
തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ചെറുവത്തൂരില്‍ നിന്നും വൈദ്യുതി ഓഫീസർമാർ എത്തി കമ്പിയിൽ നിന്നും വൈദ്യുതി വിച്ഛേദിച്ച ശേഷം കുടുങ്ങിക്കിടന്ന ഓല നീക്കി. ഇതിന് ശേഷമാണ് ട്രെയിന്‍ കടന്ന് പോയത്.