മൊഗ്രാല്‍ പുത്തൂരില്‍ ട്രെയിന്‍ തട്ടിമരിച്ചത് കാസര്‍കോട്ടെ കാര്‍ ഷോറൂമിലെ ജീവനക്കാരന്‍
May 13, 2015, 16:33 IST
കാസര്‍കോട്: (www.kasargodvartha.com 13/05/2015) മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ജംഗ്ഷനില്‍ ട്രെയിന്‍തട്ടി മരിച്ചത് കാസര്‍കോട്ടെ കാര്‍ ഷോറുമിലെ സെയില്‍സ് ജീവനക്കാരന്‍. അണങ്കൂരിലെ ദിനകരന്‍-സരോജിനി ദമ്പതികളുടെ മകനായ അനീഷ് (27) ആണ് മരിച്ചത്. രാവിലെ പതിവുപോലെ വീട്ടില്‍ നിന്നും അശ്വിനി നഗറിലെ ഇന്‍ഡസ് മോട്ടോര്‍സ് കാര്‍ ഷോറൂമിലേക്ക് പോയതായിരുന്നു അനീഷ്.
ഉച്ചയോടെ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാര്‍ ഷോറൂമില്‍നിന്നും സ്‌കൂട്ടെറെടുത്ത് പോയ അനീഷ് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ജംഗ്ഷന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി റെയില്‍വേ ട്രാക്കിനടുത്തേക്ക് നടന്നുപോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. ഇതിനിടിയല്‍ മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടിയാണ് യുവാവ് മരിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ് മരിച്ച അനീഷ്. സഹോദരങ്ങള്‍ അനില്‍കുമാര്‍, അനിത.
Related News:
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു; ഉടലും തലയും വേര്‍പെട്ടു

Keywords : Mogral puthur, Train, Accident, Obituary, Kerala, Kasaragod, Train Accident.
Advertisement:
Advertisement: