തീവണ്ടി തട്ടി മരിച്ച അമ്മയെയും മകളെയും പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു
Aug 11, 2012, 00:36 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തീവണ്ടി തട്ടി ദാരുണമായി മരണപ്പെട്ട അമ്മക്കും മക്കള്‍ക്കും കണ്ണൂരിലെ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. വളപട്ടണം നാറാത്ത് മയ്യില്‍ സ്വദേശിനിയായ കോമളവല്ലി (60), മക്കളായ പ്രസാദ് (25), പ്രസാദിനി (23) എന്നിവരാണ് തൃക്കരിപ്പൂര്‍ ഒളവറ റെയില്‍വേ പാലത്തില്‍ തീവണ്ടി തട്ടി മരിച്ചത്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ്സാണ് അമ്മയെയും മക്കളെയും ഇടിച്ചു വീഴ്ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട കോമളവല്ലി മക്കളെയും കൂട്ടി പലയിടങ്ങളിലായി അലഞ്ഞു തിരിയുക.യായിരുന്നു. മക്കള്‍ക്കും മാനസികാസ്വാസ്ഥ്യമുണ്ട്.
കഴിഞ്ഞ നാലുമാസമായി തൃക്കരിപ്പൂര്‍ ആയിറ്റിയിലെ വാട്ടര്‍ ടാങ്കിന് സമീപം താവളമുറപ്പിച്ച ഇവര്‍ വ്യാഴാഴ്ച രാവിലെ ഇവിടെ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് അലക്ഷ്യമായി റെയില്‍പാളത്തിലൂടെ നടന്നു പോകുമ്പോഴാണ് ദുരന്തമുണ്ടായത്. നീലേശ്വരം സി ഐ സി കെ സുനില്‍ കുമാര്‍, ചന്തേര എസ് ഐ എം പി വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോമളവല്ലിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാറാത്തെ വീട്ടിലേക്ക് കൊണ്ടു പോവുകയും പിന്നീട് പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. തൃക്കരിപ്പൂര്‍, സമീപ പ്രദേശമായ പുത്തിലോട്ട് തുടങ്ങിയ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം വ്യാഴാഴ്ച വിറങ്ങലിച്ച ദിവസമായിരുന്നു. അഞ്ച് മരണങ്ങള്‍ക്കാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ സാക്ഷ്യം വഹിച്ചത്. അമ്മയും രണ്ട് മക്കളും തീവണ്ടി തട്ടി മരിച്ച സംഭവവും പിഞ്ചുകുഞ്ഞിനെയും കൊണ്ട് മാതാവ് ആത്മഹത്യ ചെയ്ത സംഭവവും പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി.

Keywords: Train, Accident, Death, Trikaripur, Mother, Daughter, Crimination, Payyambalam, Kannur, Kasaragod