കാര്‍ കയറ്റിവന്ന ലോറി 'പണിമുടക്കി'
Feb 28, 2012, 12:11 IST
കാസര്‍കോട്: അണങ്കൂറിലെ ഷോറുമിലേക്ക് കാറുകള്‍ കയറ്റിവന്ന ട്രെയിലര്‍ യന്ത്രത്തകരാര്‍മൂലം പണിമുടക്കി. ദേശീയ പണിമുടക്കിനെ തുടര്‍ന്ന് നാടും നഗരവും വിജനമായപ്പോഴാണ് ദേശീയ പാതയില്‍ കാര്‍ കയറ്റിവന്ന ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ അണങ്കൂര്‍ സ്കൗട്ട് ഭവനിന് സമീപത്താണ് സംഭവം. ലോറിയുടെ ബോഡി സ്പാനുകള്‍ റോഡില്‍ തട്ടി നിന്നു.
അണങ്കൂറില്‍ ദേശീയ പാതയോരത്തെ കാര്‍ ഷോറൂമിലേക്ക് വരുന്ന ട്രെയിലറുകള്‍ സ്ഥലത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും സ്ഥലം കയ്യേറി നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അണങ്കൂര്‍ കാര്ഷോറുമിന് മുന്നില്‍ വലിയ കണ്ടെയ്നര്‍ ലോറികള്‍ ഇപ്പോഴും പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങള്‍ക്ക് ശല്യമാകുന്നതരത്തിലാണ്. ഇതിന് ദേശീയപാത അധികൃതരുടെ മൗനസമ്മതമുണ്ടെന്ന് ആരോപണമുണ്ട്. അനധികൃത വാഹനപാര്‍ക്കിംഗ് മൂലം സൃഷ്ടിക്കപ്പെടുന്ന തടസങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്ന് കാര്‍കമ്പനി അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കെപ്പെട്ടീട്ടില്ല. ട്രാഫിക്ക് പോലീസും ഇക്കാര്യത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.
കാര്‍ കമ്പനിയുടെ സര്‍വ്വീസിന്റെയും പ്രമോഷന്റെയും ഭാഗമായി തിരക്കിട്ട ദേശീയ പാത തടഞ്ഞ് ഷോറുമിലേക്ക് ആളുകളെ ക്ഷണിക്കുന്നതും നോട്ടീസ് വിതരണം ചെയ്യുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നിട്ടും ഇതിനെതിരെ നടപടി ഉണ്ടാകാത്തത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.