സോളാര്‍ പാര്‍ക്കിലേക്ക് ട്രാന്‍സ്‌ഫോര്‍മറുമായി പോവുകയായിരുന്ന ട്രെയിലര്‍ രണ്ടിടങ്ങളില്‍ കുടുങ്ങി; ഗതാഗതം സ്തംഭിച്ചു
Oct 11, 2018, 21:59 IST
അമ്പലത്തറ: (www.kasargodvartha.com 11.10.2018) തീയ്യര്‍പാലം കയറ്റത്തില്‍ കുടുങ്ങി ഗതാഗതം കുരുക്കിലാക്കിയ വെള്ളൂട സോളാര്‍ പാര്‍ക്കിലേക്ക് ട്രാന്‍സ്ഫോര്‍മറുമായി പോകുന്ന ട്രെയിലര്‍ കാരാക്കോട്ട് കുണ്ടറ റോഡില്‍ വീണ്ടും കുടുങ്ങി. ഇതോടെ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിലച്ചു.
നേരത്തെ തീയ്യര്‍പാലം കയറ്റത്തില്‍ ട്രെയ്നര്‍ കുടുങ്ങി കാലിച്ചാനടുക്കം, മുണ്ടോട്ട്, പൂത്തക്കാല്‍ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം നാല് ദിവസം മുടങ്ങിയിരുന്നു.
ഖലാസികളെത്തിയാണ് അന്ന് ട്രെയിലര്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ട്രെയിലര്‍ കടന്നു പോകുന്നതിനിടെ വെള്ളച്ചേരി റോഡിലെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ച് തടഞ്ഞിരുന്നു. അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോകാന്‍ അനുവദിച്ചത്. ട്രാന്‍സ്ഫോര്‍മര്‍ ട്രെയിലര്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡ് തകരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പൊളിഞ്ഞ ഭാഗങ്ങള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ പി.ഡബ്ല്യൂ.ഡിയുമായി ബന്ധപ്പെടാമെന്നറിയച്ചതോടെയാണ് വാഹനം വിട്ടത്. പിന്നീട് തിങ്കളാഴ്ച വൈകിട്ട് വെള്ളച്ചേരി വിട്ട ട്രെയിലറാണ് കുണ്ടറ റോഡില്‍ സോളാര്‍ പാര്‍ക്കിന് ഒരു കിലോമീറ്റര്‍ അകലെ കുടുങ്ങിയത്. ഇത് മാറ്റാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trailer Lorry blocked in Road, Ambalathara, Lorry, Road, Kasaragod, News.