city-gold-ad-for-blogger

അണങ്കൂര്‍ ദേശീയ പാതയില്‍ ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 07/04/2016) അണങ്കൂരില്‍ കാര്‍ ഷോറൂമിലേക്ക് കാറുകളുമായെത്തിയ കണ്ടെയ്‌നര്‍ ലോറി നടു റോഡില്‍ കുടുങ്ങി. ഇതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം മുടങ്ങി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കാറുകളുമായെത്തിയ ട്രെയിലര്‍ കുടുങ്ങിയത്.

മംഗളൂരു ഭാഗത്ത് നിന്നും വന്ന ലോറി ഷോറൂമിന്റെ അരികിലേക്ക് നിര്‍ത്താനായി തിരിക്കുമ്പോഴാണ് നടുഭാഗം റോഡില്‍ തട്ടിനിന്ന് ഒരു വശത്തേക്കും നീങ്ങാനാവാതെ കുടുങ്ങിപ്പോയത്.

ഷോറൂമിലേക്ക് എത്തുന്ന ട്രെയിലര്‍ ഈ വിധത്തില്‍ ഇവിടെ കുടുങ്ങുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തിലൊരു അപകടം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ പതിവ് സംഭവമായിട്ടും ഈയൊരു അപകടത്തെ കുറിച്ച് ഷോറൂം അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് യാതൊരു വിധത്തിലുള്ള അറിയിപ്പും നല്‍കുന്നില്ല. ഇതാണ് ഈ കുരുക്ക് ആവര്‍ത്തിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.


അണങ്കൂര്‍ ദേശീയ പാതയില്‍ ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു


Keywords : Kasaragod, Anangoor, Car, Car-showroom, Traffic-block, Trailer carrying cars trapped in the middle of the road. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia