Drowning Death | പുഴയിൽ മുങ്ങി ദാരുണാന്ത്യം: നാടിന് കണ്ണീരായി റമീസിന്റെ വിടവാങ്ങൽ
![Ramees Drowning Tragedy in Kasargod](https://www.kasargodvartha.com/static/c1e/client/114096/uploaded/051f0541d869a7afcbc8322db53260b4.webp?width=823&height=463&resizemode=4)
● ചൊവ്വാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
● പുഴയിലെ ചുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
● സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) കോളിയടുക്കം യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു.
ചട്ടഞ്ചാൽ: (KasargodVartha) കണ്ണൂർ മാതമംഗലം പെരുവാമ്പയിൽ പുഴയിൽ മുങ്ങി മരിച്ച ചട്ടഞ്ചാൽ കോളിയടുക്കം സ്വദേശിയും പെരുവാമ്പയിലെ ദർസ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് റമീസിന്റെ (18) അപ്രതീക്ഷിത വിടവാങ്ങൽ നാടിനെ കണ്ണീരിലാഴ്ത്തി.
ചൊവ്വാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കുളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണ് മുങ്ങിപ്പോവുകയായിരുന്നു. പുഴയിലെ ചുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പെരുവാമ്പ ഹുമൈറിയ ടൗൺ മസ്ജിദിന്റെ കീഴിലുള്ള ഹുമൈദിയ്യ ദർസ് വിദ്യാർഥിയായിരുന്നു റമീസ്.
സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) കോളിയടുക്കം യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോളിയടുക്കത്തെ അബ്ദുർ റഹ്‌മാൻ - റാബിയ ദമ്പതികളുടെ മകനാണ്. മുഹമ്മദ് ശഹബാൻ റബീഅ്, മുഹമ്മദ് നബീൽ എന്നിവർ സഹോദരങ്ങളാണ്.
#Ramees, #Drowning, #TragicDeath, #Kasargod, #Student, #SSF